ഹിറ്റ്‌മേക്കർ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ നായികയായാണ് രേണുക മേനോൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയിൽ നിന്ന് പിൻമാറുക ആയിരുന്നു രേണുക.
ഇപ്പോൾ കാലിഫോർണിയയിൽ ഭർത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെൺമക്കളോടും കൂടി സുഖമായി കഴിയുകയാണ് മലയാളത്തിന്റെ മലയാളത്തിന്റെ ഈ മുൻ നായിക. അതേ സമയം വർഷങ്ങൾക്ക് ശേഷം തന്റെ വിശേഷങ്ങൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക.
തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത് 2006 ലാണ്. ഭർത്താവിന്റെയും കുട്ടികളുടേയും ഒക്കെ കാര്യങ്ങൾ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്.
Also Read
നടി ഹുമ ഖുറേഷിയുമായി അടുപ്പം, സൽമാന്റെ സഹോദരന്റെ ഭാര്യ വീടുവിട്ടിറങ്ങി, സംഭവം ഇങ്ങനെ
വളരെ വിപുലമായിട്ടൊന്നുമല്ല അതെന്നും തനിക്ക് ഡാൻസ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണെന്നും രേണുക പറയുന്നു. ഡാൻസ് സ്‌കൂൾ നടത്തുന്നത് വളരെ വിപുലമായിട്ടൊന്നുമല്ല. ഡാൻസ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണ്. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി തിരക്കിലാണ്.
കാലിഫോർണിയയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിരവധി ഇന്ത്യക്കാരാണ് ഉളളത്. എല്ലാ വിശേഷങ്ങളും അവിടെ ആഘോഷിക്കാറുണ്ട്. രണ്ടു പെൺമക്കളും നല്ലപോലെ മലയാളം സംസാരിക്കും. കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകൾ അവിടെ ഉണ്ട്.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നമ്മളിൽ അഭിനയിക്കുന്നത്. അപ്പോൾ അതൊരു രസമായിരുന്നു. തമിഴ് സിനിമകൾ ചെയ്യുമ്പോൾ ഭാഷ വളരെ എളുപ്പമായിരുന്നു. എന്നാൽ തെലുങ്ക് ചെയ്യുമ്പോൾ കുറച്ച് ബുദ്ധിമുട്ടി. ഡാൻസ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെ എന്റെ പാഷനാണ്. മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണ്.
ചടങ്ങുകൾക്കും പരിപാടികൾക്കും ഒക്കെ സുഹൃത്തുക്കൾക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസിൽ തന്നെ മേക്കപ്പിൽ സർട്ടിഫിക്കേഷൻ കോഴ്സും ചെയ്തിട്ടുണ്ടെന്ന് രേണുക പറയുന്നു