മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും മുപ്പത് വർഷത്തിലേറെയായി നിറഞ്ഞു നിൽക്കുന്ന താരമാണ് നിട ബീന ആന്റണി.
മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ കൂടി തുടങ്ങിയ താരം നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയതിരുന്നു.
നിരവധി സീരിയലുകളിലും മികച്ച വേഷങ്ങൾ ചെയ്ത ബീന ആന്റണി ഇപ്പോൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സീരിയൽ രംഗത്ത് ആണ്. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയും ബീന ആന്റണി പ്രേക്ഷകർക്ക് മുന്നിലെത്തി.
ബീന ആന്റണിയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിലാണ് ബീന ആന്റണി അഭിനയിക്കുന്നത്.
സീരിയൽ ചിത്രീകരണത്തിന് ഇടയിൽ നിന്നുള്ള ബീനയുടെ രസകരമായൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. മൗനരാഗത്തിൽ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ കാർത്തിക് പ്രസാദാണ് വീഡിയോ പുറത്ത് വിട്ടത്. ബീന ആന്റണി കാർത്തിക്കിന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് താക്കീത് ചെയ്യുന്നതും വഴക്ക് പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.
എന്നാൽ തമാശയ്ക്ക് വേണ്ടി സെറ്റിലെ ഇടവേളയിൽ പകർത്തിയ വീഡിയോ ആയിരുന്നു ഇത് . കല്യാൺ എടുത്ത സെൽഫി വീഡിയോ ആയിരുന്നത്. ഈ വീഡിയോയ്ക്ക് ഇടയിൽ നടിമാരായ ശ്രീശ്വത, ജെലീന, സബിത നായർ എന്നിവർ സെൽഫി എടുക്കുന്നതും കാണാം. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
അതേ സമയം നിലവിൽ ടിആർപി റേറ്റിങ്ങിൽ നാലാം സ്ഥാനത്താണ് മൗനരാഗം. മുൻപ് മറ്റ് സീരിയലുകളെക്കാളും മുന്നിലും പുറകിലുമായിരുന്നു. ഇപ്പോൾ ആദ്യ അഞ്ച് ലിസ്റ്റിലും പരമ്ബര ഇടം നേടിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറം സംഭവബഹുലമായ കഥയാണ് പരമ്പരയിൽ നടന്ന് കൊണ്ടിരിക്കുന്നത്.