അന്നെനിക്ക് കല്ലേറ് കിട്ടാതിരുന്നത് അവരുണ്ടായത് കൊണ്ടാണ്; പഠന കാലത്ത് കോളേജ് ഡേയ്ക്ക് പാട്ടു പാടിയതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

59

അനിയത്തി പ്രാവ് എന്ന തന്റെ ആദ്യ സിനിമ മുതൽ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് നടനായി മാത്രം നിന്നിരുന്ന കുഞ്ചാക്കോ ബോബൻ ഇപ്പോൾ സിനിമയിൽ അതിൽ നിന്നെല്ലാം മാറി മികവുറ്റ കഥാപാത്രങ്ങളിൽ എത്തുകയാണ്.

കോമേഡിയനായും വില്ലനായും എല്ലാം വ്യത്സ്ത വേഷച്ചിൽ ഇതിനോടകം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ചാക്കോച്ചൻ. ലോക്ക് ഡൌൺ ആയതുകൊണ്ട് തന്നെ വീട്ടിൽ ഇരുന്ന് സോഷ്യൽ മീഡിയകളിലൂടെ സജീവമായി പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം.

Advertisements

ഇപ്പോഴിതാ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ കോളേജ് കാലത്തെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ആലപ്പുഴ എസ് ഡി കോളേജിലെ 1997 പഠനകാലത്തെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്തിരിക്കുന്നത്.

കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറിയായ താൻ കൊമേഴ്സ് ഡേയ്ക്ക് പാട്ടുപാടുകയാണ്. സുഹൃത്തുക്കളായ സോണി, വിനീത് എന്നിവർ ഒപ്പമുണ്ട്. അസോസിയേഷൻ സെക്രട്ടറിയായതു കൊണ്ട് എന്തും ആകാലോ, അവരുള്ളതു കൊണ്ട് കല്ലേറ് കിട്ടിയില്ല’ ഫോട്ടോ പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോളേജ് പഠന കാലത്ത് കടമെടുത്ത ബൈക്കിൽ കൂട്ടുകാരനുമൊത്ത് കറങ്ങി നടക്കുന്ന ചിത്രം കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Advertisement