തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗിൽ. ഹിറ്റ്മേക്കർ ആറ്റ്ലി തെരിക്ക് ശേഷം വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിലെ സിംഗപ്പെണ്ണേ എന്ന ഗാനവും ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികമാരിലൊരാൾ ദളപതി വിജയിയെ കുറിച്ച് സൈമ അവാർഡ് ഇവന്റിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അമൃത അയ്യർ എന്നാണ് ഈ നായികയുടെ പേര്.
ഈ ചിത്രത്തിൽ ഒരു ഫുട്ബോൾ കളിക്കാരി ആയാണ് അമൃത എത്തുന്നത്. അമൃത ഏവരോടും പങ്കു വെച്ചത് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ഉണ്ടായ ഒരു സംഭവം ആണ്. ഇതിന്റെ ഷൂട്ടിന് ഇടയിൽ അമൃതക് സുഖമില്ലാതെ വരികയും ഷൂട്ടിങ്ങിനു പങ്കെടുക്കാൻ സാധിക്കാതെ വരികയും ചെയ്തു.
ഈ വിവരം അറിഞ്ഞ വിജയ്, യാതൊരു വിധ താര ജാഡകളും ഇല്ലാതെ അമൃതയെ കാരവാനിൽ ചെന്ന് കാണുകയും എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വിജയ് യെ പോലെ ഒരു വലിയ താരം ഇങ്ങനെ ചെയ്യുമെന്ന് പ്രതിക്ഷിച്ചില്ല, ഇത് അദ്ദേഹത്തിന്റെ ലാളിത്യം ആണ് കാണിച്ചു തരുന്നത്.
ഏതായാലും അമൃതയുടെ വാക്കുകൾ വിജയ് ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. വിജയ് രണ്ടു വേഷങ്ങളിൽ ആണ് ഈ ചിത്രത്തിൽ എത്തുന്നത് എന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ തരുന്നത്. അച്ഛൻ ആയും മകൻ ആയും ആണ് വിജയ് എത്തുക.
ഒരു ഫുട്ബോൾ കോച്ച് ആയി വിജയ് എത്തുന്ന ഈ ചിത്രത്തിൽ നയൻ താര ആണ് നായികാ വേഷത്തിൽ എത്തുക. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം ഈ വര്ഷം ദീപാവലി റിലീസ് ആയി എത്തും.