ലേലം 2 തൽക്കാലം ഇല്ല: സുരേഷ് ഗോപി ലാൽ കൂട്ടുകെട്ടിൽ പുതിയ സിനിമ, സംവിധാനം നിഥിൻ രൺജി പണിക്കർ

24

വർഷങ്ങൾക്ക് മുൻപ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലൂടെ മലായാളികളെ ഏറെ ചിരിപ്പിച്ചവരാണ് സുരേഷ് ഗോപി ലാൽ കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്.

മമ്മൂട്ടിയുടെ സുപ്പർഹിറ്റ് ചിത്രം കസബയ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ ഇരുവരും എത്തുന്നത്. ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നത് ചില സാങ്കേതിക കാരണങ്ങളാൽ നീട്ടിവെച്ചതിനേ തുടർന്നാണ് സുരേഷ് ഗോപിയെ വെച്ച് മറ്റൊരു ചിത്രം ചെയ്യാൻ നിഥിൻ തീരുമാനിച്ചിരിക്കുന്നത്.

Advertisements

കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ്. ഗുഡ്‌ലൈൻ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാനം ആരംഭിക്കും.

ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഭയാനകം, രൗദ്രം 2019 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിഖിൽ എസ്. പ്രവീണാണ്. എഡിറ്റർ : മൻസൂർ മുത്തൂട്ടി, കോസ്റ്റ്യൂം ഡിസൈനർ : നിസാർ റെഹമത്ത്, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജയ് പടിയൂർ, കലാസംവിധാനം രാഖിൻ നിർവഹിക്കും.

Advertisement