-ഫഖ്‌റുദ്ധീൻ പന്താവൂർ ‘ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ പറ്റ് തുടങ്ങാൻ പറ്റിയ കട. ആടാ. പഫ്സിന് 50 പൈസ കൂട്ടിയെടാ നീ അവളെ വിളിക്കണ്ട, അവൾടെ തള്ളേ വിളിച്ച് രണ്ട് തെറി പറ. നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ തിയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച ചറപറ കൗണ്ടറടിക്കുന്ന ഓവർ ആക്ഷൻ ഇടുന്ന, ബുദ്ധി മെയിനായ ‘മെൽവിൻ’ എന്ന നസ്ലിൻ കെജി മമ്മൂട്ടിയുടെ കട്ട ഫാനാണ്. തണ്ണീർമത്തനിൽ ഇവൻ വാ തുറന്നാൽ തന്നെ ഇതുപോലുള്ള മൊഴിമുത്തുകൾ ആയിരുന്നു. തീയേറ്ററർ ചിരിയുടെ പൂരപ്പറമ്പാക്കിയതിൽ കാര്യമായ പങ്ക് ‘മെൽവിന്’ തന്നെ. പ്രേക്ഷകരുടെ ഇഷ്ടം വാരിക്കൂട്ടിയ തണ്ണീർമത്തൻ ദിനങ്ങളിൽ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ കാരനായ നെസ്ലിൻ.
മമ്മൂട്ടിയുടെ മധുരരാജയിലെ ആരും ശ്രദ്ധിക്കാത്ത കൊച്ചുവേഷത്തിൽ നിന്ന് ‘തണ്ണീർമത്തൻ ദിനങ്ങളി’ൽ കുടുകുടാ ചിരിപ്പിച്ച ‘മെൽവിനി’ലേക്ക്
Advertisement