നടിയും അവതാരകയുമായ പേർളി മാണിയുടെ ഭാഗ്യം വിവാഹത്തോടെ തെളിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാവുന്നത്. അവതാരക എന്നതിലപ്പുറം മലയാളത്തിൽ നായികയായി അഭിനയിക്കുന്ന പേര്‍ളി ബോളിവുഡിലേക്ക് അഭിനയിക്കാന്‍ പോവുകയാണ്.
വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് പേര്ളിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റമെന്നുമെല്ലാം സൂചിപ്പിച്ച് കൊണ്ട് നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വിവാഹശേഷം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് പേര്‍ളി ബോളിവുഡ് സിനിമയിലേക്ക് അഭിനയിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ചിത്രത്തില്‍ നായകനായിട്ടെത്തുന്നത് നടന് അഭിഷേക് ബച്ചനാണ്. ആദിത്യ കപൂറാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ് ബസു ആണ് സംവിധായകൻ. ചിത്രത്തില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് പേര്‍ളി അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
മുംബൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ഷെഡ്യൂള്‍ ഒാഗസ്റ്റിൽ ഗോവയിൽ പുരാരംഭിക്കും. അനുരാഗ് ബസു സംവിധാനം ചെയ്ത് 2007 ല്‍ റിലീസിനെത്തിയ ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിതെന്നാണ് സൂചന.
രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമല്ലെന്നും മറ്റൊരു പുതിയ സിനിമയായി തന്നെയാണ് ഒരുക്കുന്നതെന്നും കേൾക്കുന്നു. അഭിഷേക് ബച്ചന്, ആദിത്യ റോയി കപൂര്‍, പങ്കജ് തൃപ്തി, രാജ്കുമാര് റാവൂ, സാനിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, റോഹിത് ശരത്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡാര്‍ക്ക് കോമഡിയായി ഒരുക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പേര്ളിയുടെ കഥാപാത്രത്തെ കുറിച്ചോ മറ്റ് സിനിമയുടെ പ്രമേയം എന്താണെന്നതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല.