എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികളായിരുന്നു അത്, ഇന്നും ഞാൻ അതെല്ലാം ഓർക്കാറുണ്ട്: നടി പ്രിയാ മണി

675

തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താര സുന്ദരി ആണ് നടി പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി. വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുക ഉണ്ടായി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ൽ ആാണ് താരം മലയാളത്തിൽ എത്തിയത്.

Advertisements

2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു. 2009 ൽ ആണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി മൂവി ആയിരുന്നു അത്. 2019 രാവണൻ എന്ന മണിരത്‌നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി.

Also Read
ആദ്യ ഡേറ്റില്‍ തന്നെ സെക്‌സ് , ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മനസ്സുതുറന്ന് മറുപടി നല്‍കി തമന്നയും വിജയിയും

ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയം ആയിരുന്നു.
മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാരുടെ നായികയായി നടി എത്തിയിട്ടുണ്ട്.

മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണി സജീവമാണ്.

ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഒരു പ്രധാന സിനിമയെ കുറിച്ചും അതിലെ നടനായ ഷാരൂഖ്ഖാനെ കുറിച്ചും പ്രിയാമണി പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറിയരിക്കുന്നത്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഷാരൂഖാനും, ദീപികയോടൊപ്പം അഭിനയിക്കാൻ ചിത്രത്തിലെ സംവിധായകൻ പ്രിയാമണിയെ വിളിച്ചു.

പ്രിയാമണി ആദ്യം ഒന്ന് മടിച്ചു. ചിത്രത്തിൽ അവരോടൊപ്പം ഡാൻസ് ചെയ്യാൻ അല്ലെ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ പറഞ്ഞു അല്ല നിങ്ങൾ രണ്ടുപേരും മാത്രമാണ് അതിൽ അഭിനയിക്കുന്നത്. അതൊരു ഡാൻസ് രംഗം ആയിരുന്നു.

ഇത് കേട്ടപ്പോൾ എന്റെ ജീവൻ തന്നെ പോയി ശരിക്കും പറഞ്ഞാൽ എന്റെ സ്വപ്നം സഫലമാകുന്ന ഒരു നിമിഷം തന്നെ ആയിരുന്നു. ഷാരുഖ് ഖാൻ വളരെ സ്വീറ്റ് ആയ ആളാണ്’ പ്രിയ മണി പറയുന്നു.അതിൽ ചില സ്റ്റെപ്പുകൾ രണ്ടുതവണ ചെയ്യണം ആയിരുന്നു.

എന്നാൽ അദ്ദേഹം വന്നു എന്നോട് പറഞ്ഞു വേണ്ട പ്രിയ നീ പോയി കുറച്ചു നേരം ഇരുന്നുകൊള്ളൂ. ഞാൻ ചെയ്യ്തുകൊള്ളാം എന്ന് പറയുമായിരുന്നു. അത്ര നല്ല ഒരു നടൻ തന്നെയാണ് ഷാരുഖ് ഖാൻ. സത്യത്തിൽ ഈ ഷൂട്ടിങ് എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികൾ തന്നെയാണ്. അത് ഇന്നും ഞാൻ ഓർക്കാറുണ്ട് പ്രിയ മണി വ്യക്തമാക്കുന്നു.

Also Read
ആ ദിവസം ഞാൻ ഭർത്താവിനെ കിടപ്പറയിൽ കയറ്റില്ല മറ്റൊരു മുറിയിൽ കിടത്തും: ഹൻസിക പറഞ്ഞത് കേട്ടോ

Advertisement