താനും കാവ്യ മാധവനും തമ്മിലുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തി നടി സനുഷ സന്തോഷ്

474

മലയാളത്തിന്റെ പ്രിയപ്പെട്ട നായകയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായി മാറിയ നടിയാണ്. കാവ്യാ മാധവനെ പോലെ തന്നെ വളർന്ന് വന്ന നടിയാണ് സനൂഷ സന്തോഷ്. സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായും സനൂഷ തിളങ്ങി.

ബേബി സനൂഷയായി നിരവധി സിനിമകളിൽ അരുമയായ വേഷങ്ങൾ ചെയ്ത സനുഷ പിന്നീട് നായികനിരയിലേക്ക് ഉയരുകയായിരുന്നു. 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം 2011 വരെ ബാലതാരമായും നായകന്റെ സഹോദരിയായും മറ്റുമൊക്കെ അഭിനയിച്ചു.

Advertisements

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെയും ഭാഗമായി സനൂഷ. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും സനുഷ നേടുകയുണ്ടായി.

Also Read
നിനക്ക് എന്റെ ഹീറോയിനായി അഭിനയിക്കാമോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചതാണ്, പക്ഷേ എന്റെ മറുപടി ഇങ്ങനായി പോയി: വിന്ദൂജാ മേനോൻ

അതേ സമയം കാവ്യാ മാധവന്റെ നാടായ നീലേശ്വരത്തെ കുറിച്ച് മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ തനിക്കും ആ നാടുമായി ബന്ധമുണ്ടെന്ന് പറയുകയാണ് സനുഷ സന്തോഷ് ഇപ്പോൾ. കാവ്യാ മാധവന് ഒപ്പം വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോയുമായി എത്തിയതാണ് സനുഷ. ഈ പോസ്റ്റിന് താഴെ കാവ്യ ചേച്ചിയ്ക്ക് തന്നോടുള്ള സ്നേഹം എത്രത്തോളമാണെന്ന് തുടങ്ങി നിരവധി കാര്യങ്ങളും സനുഷ എഴുതിയിരുന്നു.

അതേ സമയം കാവ്യയുടെ കൈയിൽ ഒരു കുഞ്ഞിനെയും ചിത്രത്തിൽ കാണാം. ഇതാരാണെന്ന ചോദ്യത്തിന് കമന്റിലൂടെ സനുഷ മറുപടി പറഞ്ഞിട്ടുണ്ട്. പെരുമഴക്കാലം സിനിമയ്ക്ക് തൊട്ട് പിന്നാലെ നടത്തിയ പരിപാടിയിൽ നിന്നും എടുത്ത ഫോട്ടോയാണിതെന്ന് എനിക്കിപ്പോഴും ഓർമ്മയുണ്ട്. നിങ്ങൾക്ക് അറിയാവുന്നത് പോലെ കാവ്യ ചേച്ചി നീലേശ്വരത്ത് നിന്നാണെന്നത് പോലെ എന്റെ അമ്മ ജനിച്ചതും അച്ഛൻ കുടുംബത്തോടൊപ്പം ഒരു കാലത്ത് താമസിച്ചതും അവിടെയായിരുന്നു.

Also Read
അങ്ങനല്ലാതെ ഒരിക്കലും പെരുമാറില്ല, സൽമാൻ ഖാന്റെ യഥാർത്ഥ സ്വഭാവം തനിക്ക് മനസിലായി, അനുഭവം വെളിപ്പെടുത്തി നടി പൂജ ഹെഗ്ഡെ

ഞാൻ ജനിച്ചതും വളർന്നതും കണ്ണൂരിലാണ്. പക്ഷേ ഇപ്പോഴും എന്റെ കുടുംബാംഗങ്ങൾ നീലേശ്വരത്ത് താമസിക്കുന്നുണ്ട്. എന്റെ മാതാപിതാക്കൾക്ക് അവിടെ സുഹൃത്തുക്കളുണ്ട്. ഞങ്ങൾ അവിടെ പോകുമ്പോൾ എല്ലാം ഒരുമിച്ച് കൂടാനും സമയം ചെലവഴിക്കാനും ശ്രമിക്കാറുണ്ട്. ചില ആളുകൾക്ക് അവരുടെ തന്നെ ഇൻഡസ്ട്രിയിൽ കരിയർ വളർത്തുന്നവരോട് ചില പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾക്ക് ഒരിക്കലും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നത് അഭിമാനത്തോടെ പറയുകയാണ്.

അതിലുപരി എപ്പോഴും ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണെന്ന് മാത്രമേ എനിക്ക് ഓർമ്മിക്കാൻ കഴിയുകയുള്ളു. ഞങ്ങൾ എപ്പോഴൊക്കെ കാണുന്നോ അന്നേരമൊക്കെ എനിക്കും ഉണ്ണിയ്ക്കും ഒരു സഹോദരിയെ പോലെയാണ്. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും എന്റെ മനസ്സിൽ സൂക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. എല്ലായ്‌പ്പോഴും വിനയാന്വിതയായിരിക്കാനും, നിങ്ങളുടേതായ രീതിയിൽ അനുഗ്രഹിക്കപ്പെട്ട ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.

നിങ്ങൾക്ക് കഴിയുന്നത്ര, ദൈനംദിനവും സാധ്യവുമായ എല്ലാ വഴികളിലും, നിങ്ങളുടേതു പോലെ മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷം കണ്ടെത്താനും നാമെല്ലാവരും ജീവിതത്തിൽ തുടർന്നും പഠിക്കേണ്ട ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. പരസ്പരം പിന്തുണക്കാൻ. ദയ കാണിക്കാൻ. നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം സഹായിക്കാൻ, നിങ്ങൾക്ക് കഴിയുന്നത്ര. സ്നേഹം പ്രചരിപ്പിക്കാൻ. ഒരു മികച്ച വ്യക്തിയാകാൻ. നിങ്ങളുടെ തനതായ ഒരു രീതി സൃഷ്ടിക്കാൻ ശ്രമിക്കുക എന്നുമാണ് സനുഷ പറയുന്നത്.

കാവ്യ മാധവൻ ചേച്ചി, നീലേശ്വരം നാട്ടുകാരി, എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും സനുഷ കൊടുത്തിട്ടുണ്ട്. ഒപ്പം കാവ്യയുടെ കൈയിലുള്ള കുഞ്ഞ് സനൂപ് ആണെന്നാണ് നടി പറയുന്നത്. സനുഷയുടെ അനിയനും മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരവുമാണ് സനൂപ്.

Advertisement