അതിന് പിന്നിൽ വലിയ ഒരു രഹസ്യമുണ്ട്; ബിഗ് ബോസിനുള്ളി സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്

33

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റിഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നർത്തകിയും മോഡലുമായ സന്ധ്യ മനോജ്. ഏതാണ്ട് എഴുപത് ദിവസത്തോളം ഷോ യിൽ നിന്നതിന് ശേഷമാണ് സന്ധ്യ എലിമിനേറ്റ് ആവുന്നത്. അതേ സമയം ബിഗ് ബോസിൽ എത്തി ആദ്യ ദിവസങ്ങളിൽ സന്ധ്യ അധികം ആക്ടീവ് അല്ലായിരുന്നു.

ഇപപോഴിതാ ഷോയിൽ നിന്നും പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങൾ ഗായിക സരിത റാമിനോട് തുറന്ന് പറയുകയാണ് സന്ധ്യ. ഒരു യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ബിഗ് ബോസിനെ കുറിച്ചടക്കമുള്ള കാര്യങ്ങൾ താരം വെളിപ്പെടുത്തിയത്. ഷോയുടെ ആദ്യ ദിവസങ്ങളിൽ സൈലന്റായതിനെ കുറിച്ചും താരം പറയുന്നു.

Advertisements

സന്ധ്യാ മനോജിന്റെ വാക്കുകൾ ഇങ്ങനെ:

ആരൊക്കെയാണ് സെലിബ്രിറ്റികൾ എന്ന് എനിക്ക് തിരിച്ചറിയാൻ പറ്റില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. സെലിബ്രിറ്റിയെ അറിയില്ലെന്ന് പറയുന്നത് മോശമല്ലേ. മലേഷ്യയിൽ അങ്ങനെ ടിവി ഒന്നും കാണാറില്ലാത്തത് കൊണ്ട് വീടിനുള്ളിൽ കയറിയപ്പോൾ എല്ലാവരെയും മനസിലാക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം.

നമ്മൾ ഓരോരുത്തരോടും സംസാരിച്ച് നമുക്ക് പറ്റിയ ആളാണെന്ന് മനസിലായാൽ മാത്രമല്ലേ, സുഹൃത്ത് ആവുമോ എന്ന് അറിയാൻ പറ്റൂ. അതുകൊണ്ട് ആദ്യത്തെ ആഴ്ച ഞാൻ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. എഴുപതാമത്തെ ദിവസം എത്തിയപ്പോഴാണ്, ഛേ രണ്ട് മൂന്ന് പേരെ കൂടി എനിക്ക് നന്നാക്കാൻ ഉണ്ടെന്ന് തോന്നിയത്.

നമുക്കൊരു പാളിച്ച പറ്റിയാലാണ് അങ്ങനൊരു ഇഷ്യു വരുന്നതെന്നാണ് എനിക്ക് തോന്നിയത്. നമ്മൾ അറിയാതെ പറഞ്ഞ് പോയി, നമ്മുടെ വായിൽ നിന്ന് വീണ് പോയി. അതിനെ തിരുത്തുന്നതാണ് അവിടെ വലിയ ബുദ്ധിമുട്ട്. കാരണം ഒന്നാമത് നമ്മൾ ക്ഷമ പറയണം. അല്ലെങ്കിൽ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ന്യായീകരിക്കാൻ തയ്യാറാകണം.

അങ്ങനൊരു സിറ്റുവേഷൻ എനിക്ക് വന്നിട്ടില്ല. ആദ്യ ആഴ്ച ഞാൻ മിണ്ടാതെ ഇരുന്നത് ഓരോരുത്തരുടെയും ആഴത്തിലുള്ള ക്യാരക്ടർ എന്താണെന്ന് അറിയാൻ വേണ്ടിയാണ്. ഓരോരുത്തരെയും കേട്ടിട്ട് വേണം സംസാരിക്കാനെന്ന് സന്ധ്യ പറയുന്നു. നമ്മൾ പറേണ്ടടിത്ത് പറയണം. ജീവിതത്തിലും അങ്ങനെയാണ്. ക്ഷമയുടെ നെല്ലിപലക കാണുന്നത് വരെ നിൽക്കും. അത് കഴിഞ്ഞാൽ ഞാൻ പ്രതികരിക്കും. അളന്ന് മുറിച്ച് കൃത്യമായി പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നും സന്ധ്യാ മനോജ് പറയുന്നു.

Advertisement