എനിക്ക് ആ സമയത്ത് നയൻതാരയോട് ശരിക്കും പ്രണയം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി യോഗി ബാബു

3608

2003ൽ പുറത്തിറങ്ങിയ മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻതാര. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നയൻതാര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതാണ് നയൻതാര. ഡയാന എന്ന് പേര് മാറ്റിയാണ് താരം നയൻതാരയായത്.

ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് നയൻതാര. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരത്തിന് മലയാളത്തിന് പുറമെ അന്യഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതേ സമയം മിനിസ്‌ക്രീനിലൂടെ ഒരു പരിപാടി അവതരപ്പിച്ച് എത്തിയ നയൻതാര അവിടെനിന്നും ബിഗ്സ്‌ക്രീനിലേക്ക് എത്തുക ആയിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെ ഇന്ന് നയൻതാരയോളം താരമൂല്യമുള്ളൊരു മറ്റൊരു നായിക ഇല്ലെന്ന് വേണമെങ്കിൽ പറയാം.

Advertisements

മലയാള സിനിമയിൽ തനി നാടൻ വേഷങ്ങളായിരുന്നു നയൻതാര അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിലാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. പിന്നീടങ്ങോട്ട് തിരക്കുള്ള ഒരു നടിയായി മാറുകയായിരുന്നു നയൻതാര. ഇന്ന് സൗത്തിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര.

Also Read
സീരിയലിലെ പോലെ വില്ലത്തി അല്ല റിയൽ ലൈഫിൽ, എന്നാൽ അത്ര പാവവുമല്ല: തുറന്നു പറഞ്ഞ് സീരിയൽതാരം മാൻവി സുരേന്ദ്രൻ

ഇപ്പോഴിതാ നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ച അനുഭവം തുറന്നു പറയുകയാണ് തമിഴിലെ ശ്രദ്ധേയനായ താരം യോഗി ബാബു. നയൻതാര നായികയായി 2018 ൽ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ യോഗി ബാബു എത്തിയിരുന്നു. നയൻതാരയെ പ്രണയിക്കുന്ന വേഷത്തിൽ എത്തിയ യോഗി ബാബു ആ രംഗങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു.

കൊലമാവ് കോകിലയിൽ കല്യാണ വയസ് എന്ന ഗാനം വളരെ ഹിറ്റായിരുന്നു, ആ ഗാന രംഗത്തിൽ നയൻതാരയെ ഇഷ്ടപ്പെടാൻ യോഗി ബാബു നടത്തുന്ന രസകരമായ ശ്രമങ്ങളാണ് കാണിക്കുന്നത്. അതിലെ ഓരോ രംഗങ്ങളും ഷൂട്ട് ചെയ്യുമ്പോൾ നയൻതാര തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്നാണ് യോഗി ബാബു പറയുന്നത്. ഇത്രയും എളിമയും സ്‌നേഹവുമുള്ള ഒരു നടിയെ താൻ ആദ്യമായി കണ്ടത് അവരിൽ ആയിരുന്നു. സഹ ജീവികളോട് വളരെ കരുണയും കരുതലുമുള്ള ആളാണ് നയൻതാര എന്നും യോഗി ബാബു പറയുന്നു.

ആ സമയത്ത് എനിക്ക് അവരോട് ശരിക്കും പ്രണയം തോന്നിയിരുന്നു എന്നും യോഗി ബാബു പറയുന്നു. കൂടാതെ താൻ ഇതിനുമുമ്പ് ഒരു തമിഴിലെ ഒരു മുൻനിര നായികക്കൊപ്പം അഭിനയിച്ചിരുന്നു, ആ സിനിമയിൽ അവർ എന്നെ കെട്ടിപ്പിടിക്കുന്ന രംഗം ഉണ്ടായിരുന്നു. അവർ അത് വിസമ്മതിച്ചു എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ എത്ര കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

അത്തരം അനുഭവങ്ങൾ നേരിട്ട എനിക്ക് നയൻതാരയ്ക്ക് ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും സന്തോഷം നിറഞ്ഞത് ആയിരുന്നു യോഗി ബാബു പറയുന്നു. അതേ സമയം ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി യോഗി ബാബു ഇന്ന് തമിഴകത്തെ മികച്ച നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു. കൊമേഡിയൻ ആയും സഹ നടനായും ഇതിനോടകം അദ്ദേഹം നിരവധി ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞു. കോമഡി ടെലിവിഷൻ പരിപാടിയായ ലോലു സഭയുടെ ഷൂട്ടിങ്ങിനായി ഒരു സുഹൃത്തിനൊപ്പം പോയ സംവിധായകനായ യാണ് ബാബുവിനെ ആദ്യമായി കണ്ടത്.

അന്ന് അദ്ദേഹത്തെ കണ്ട് ഒരു ഇഷ്ടം തോന്നിയ രാം ബാല താങ്കൾക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കുകയും തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി അദ്ദേഹത്തെ ഒപ്പം കൂട്ടുകയും ചെയ്തു. തുടർന്ന് ഈ പരിപാടിയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ബാബു രണ്ടുവർഷത്തോളം രംഗങ്ങൾ എഴുതാൻ സഹായിച്ചു. ശേഷം ശിവ കാർത്തികേയൻ നായകനായ മാൻ കരാട്ടെയിൽ അഭിനയിച്ചതോടെയാണ് യോഗി ബാബു ശ്രദ്ധേയനായി മാറിയത്.

Also Read
ഇഷ്ടപ്പെട്ട നടൻ മോഹൻലാലോ മമ്മൂട്ടിയോ, സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപിക നൽകിയ മറുപടി കേട്ട് കൈയ്യടിച്ച് ആരാധകർ

Advertisement