പാർട്ടിയ്ക്കും ക്ലബ്ബിലും ഒക്കെ പോയി ഡാൻസ് കളിക്കൽ എന്റെ ശീലമല്ല ഡിംപലിന്റെ അമ്മയ്ക്ക് എതിരെ ആഞ്ഞടിച്ച് മജ്സിയ

58

ഏറെ വിജയകരമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം സീസൺ 3. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ മിനിസ്‌ക്രീനീലെ ഏറ്റവും വലിയ റിയാലിറ്റി ഷോ നിർത്തി വെയ്‌ക്കേണ്ടി വന്നു.

ഇതേ കാരണത്താൽ തന്നെ സീസൺ 2 ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ സീസൺ 3 നിർത്തി വെയ്‌ക്കേണ്ടി വന്നെങ്കലും ഗ്രാന്റ് ഫിനാലെ ഉണ്ടാവും എന്നാണ് ഷോയുടെ അവതാരകനായ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഷോയുടെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

അതേ സമയം ബിഗ് ബോസ് മൂന്നാം പതിപ്പിന്റെ തുടക്കത്തിൽ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാർഥിയായിരുന്നു മജ്സിയ ഭാനു. ഭാഗ്യലക്ഷ്മി അടക്കമുള്ളവർ മജ്സിയയെ കുറിച്ച് പറഞ്ഞതൊക്കെ വൈറലാവുകയും ചെയ്തിരുന്നു. ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും എലിമിനേഷനിലൂടെ മജ്സിയ പുറത്തായി.

പുറത്ത് വന്നതിന് ശേഷമാണ് ഭാനു വാർത്തകളിൽ നിറഞ്ഞത്. ബിഗ് ബോസ് ഹൗസിനുള്ളിൽ സഹമത്സരാർഥിയായ ഡിംപലുമായി അടുത്ത സൗഹൃദത്തിലായിരുന്നു മജ്സിയ. എന്നാലിപ്പോൾ ശത്രുക്കളെ പോലെയായെന്ന അവസ്ഥയിൽ കാര്യങ്ങളെത്തി. ഇടയ്ക്ക് ഡിംപലിന്റെ അമ്മ പറഞ്ഞ ചില കാര്യങ്ങൾക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോൾ.

ഡിംപലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന മജ്സിയ പുറത്തിറങ്ങിയ ഉടനെ ഡിംപലിന്റെ സഹോദരി തിങ്കളിനെ കാണാൻ പോയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസും പുറത്ത് വന്നു. ഡിംപലിന്റെ പിതാവ് പെട്ടെന്ന് മ, രിച്ച തോടെ താരം മത്സരത്തിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് ഡിംപലിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും തന്നെ എല്ലാവരും ചേർന്ന് അവഗണിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് മജ്സിയ മുന്നോട്ട് വെച്ചത്.

എയർപോർട്ടിൽ നിന്ന് ഡിംപൽ വിളിച്ചെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ലാതെയായി. പിതാവിന്റെ വേർപാടുണ്ടായ സമയത്ത് എല്ലാവരും ടെൻഷനിലായിരുന്നു. ആ സമയത്ത് മജ്സിയക്കുള്ള മറുപടി കൊടുത്തിട്ടും നിരന്തരം വിളിച്ച് ശല്യപെടുത്തിയിട്ടാണ് ഫോൺ എടുക്കാതിരുന്നത് എന്ന് തിങ്കൾ ഭാൽ വ്യക്തമാക്കി. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.

ഇതിനിടെ മജ്സിയ ആരാണെന്നും നല്ല സുഹൃത്തായിരുന്നെങ്കിൽ ഇതുപോലെ പെരുമാറുമോ എന്ന് ചോദിച്ച് ഡിംപലിന്റെ അമ്മയും രംഗത്ത് വന്നു. ഇപ്പോൾ അമ്മയുടെ ചില സംശയങ്ങൾക്കുള്ള മറുപടിയാണ് മജ്സിയ കൊടുക്കുന്നത്. മജ്സിയ, ഡിംപലിന്റെ അത്രയും ആത്മസുഹൃത്ത് ആണെങ്കിൽ, പപ്പ മ, രി ച്ച അന്ന് മജ്സിയ പാർട്ടിയിലോ ക്ലബ്ബിലോ പോയി ഡാൻസ് കളിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്നു അങ്ങനെ ഒരാൾ ചെയ്യുമോ എന്നായിരുന്നു ഡിംപലിന്റെ അമ്മ ഒരു അഭിമുഖത്തിൽ ചോദിച്ചത്.

ഏറെ വൈകിയാണെങ്കിലും അതിനുള്ള വ്യക്തമായ ഉത്തരമാണ് ഇൻസ്റ്റാഗ്രാമിലെ സ്റ്റോറിയായി മജ്സിയ കൊടുത്തത്. ഫുൾ പേയിമെന്റ് മേടിച്ച് പോയ ഒരു ഫിറ്റ്നസ് പ്രൊമോഷൻ ആഡ് ഷൂട്ട് ആയിരുന്നു അത്. പാർട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാൻസ് കളിക്കൽ എന്റെ ശീലമല്ല എന്നാണ് ഇതിനുള്ള മജ്സിയയുടെ മറുപടി.

Advertisement