തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ച് അനുഷ്‌ക ശർമ്മ, കാരണം അറിഞ്ഞ് കൈയ്യടിച്ച് ആരാധകർ

72

ഇന്ത്യമുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി അനുഷ്‌ക ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യ കൂടിയാണ് താരം. അടുത്തിടെയാണ് താരം ഒരു കുഞ്ഞിന് ജൻമം നൽകിയത്.

താര ദമ്പതികൾക്ക് ഒരു പെൺകുഞ്ഞായിരുന്നു പിറന്നത്. വാമിക എന്നാണ് മകളക്ക് ഇവർ പേരിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 11നാണ് അനുഷ്‌ക ശർമ്മ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. മകൾക്ക് വാമിക എന്ന പേരിട്ടതിന് ശേഷം. ഭർത്താവ് വിരാട് കോഹ്ലി, മകൾ വാമിക എന്നിവരോടൊപ്പമുള്ള ഫോട്ടോയും അനുഷ്‌ക ഷെയർ ചെയ്തിരുന്നു.

Advertisements

അതേ സമയം ഇപ്പോഴിതാ തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് അനുഷ്‌ക ശർമ്മ. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം. ഓൺലൈൻ വഴിയാണ് അനുഷ്‌ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. വസ്ത്രങ്ങൾ വിറ്റ് കിട്ടുന്ന പണം സ്നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും.

ഇത്തരത്തിൽ വസ്ത്രങ്ങൾ കൈമാറ്റം ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണത്തിന് വലിയ മുതൽക്കൂട്ടാണെന്ന് പ്രീലവ്ഡ് സെയിലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുള്ള വിഡിയോയിൽ അനുഷ്‌ക പറഞ്ഞു. തന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നിയെന്നും അനുഷ്‌ക വ്യക്തമാക്കി.

ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗർഭിണികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ ഓരോ വർഷവും, 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. പങ്കുവെയ്പ്പിൽ വിശ്വസിക്കുന്നയാളാണ് താൻ. താൻ ഉപയോഗിച്ച ഈ വസ്ത്രങ്ങൾ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാൻ ആകാംക്ഷയുണ്ട് എന്ന് അനുഷ്‌ക പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

വസ്ത്രങ്ങൾ വിറ്റ് കിട്ടുന്ന പണം സ്നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യൽ എന്റർപ്രൈസായ ഡോൾസ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കും.

അതേ സമയം അടുത്തിടെ ബിഗ് ബോസ് സീസൺ 14 വിജയി റുബീന ദിലൈക്കിന്റെ വില കൂടിയ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ റുബീന ധരിച്ചിരുന്ന ഗൗൺ ഉൾപ്പെടെ പരിപാടിയിൽ ഉപയോഗിച്ചിരുന്ന എല്ലാ ഗൗണുകളും വിൽപ്പനയ്ക്ക് വച്ചു. എൽജിബിടിക്യുഐ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീൻ, ഇന്റർസെക്സ്, അസ്സെക്ഷ്വൽ) കമ്മ്യൂണിറ്റിക്ക് വേണ്ടി ഈ തുക ചെലവഴിക്കാനാണ് റുബീനയുടെ തീരുമാനം.

Advertisement