ഗായികയായും അവതാരകയായും നടിയായും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ സുന്ദരിയാണ് റിമി ടോമി. ഒരു ഓൾ റൗണ്ടറായി മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന റിമി ജനപ്രിയ നായകൻ ദിലീപിന്റെ ലാൽ ജോസ് ചിത്രമായ മീശമാധവനിലൂടെയാണ് പിന്നണി ഗാനരംഗത്ത് എത്തിയത്. സൂപ്പർഹിറ്റായ ഗാനമായി മാറിയ ചിങ്ങമാസത്തിന് പിന്നാലെ റിമി വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
മികച്ച ഗായിക എന്നതിൽ ഉപരി മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട അവതാരക കൂടിയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള റിമി ടോമി അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിമി ടോമിയുടെ സംസാരവും പെരുമാറ്റ രീതിയുമാണ് താരത്തെ പ്രേക്ഷകരിലേയ്ക്ക് വളരെ വേഗം അടുപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതോടു കൂടിയ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. അടുത്തിടെ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ യൂട്യൂബ് ചാനൽ റിമി ടോമിയുടേതായിരുന്നു. പാചകം, വർക്കൗട്ട് വീഡിയോകളായിരുന്നു റിമി തുടക്കത്തിൽ പങ്കുവെച്ചത്. ഇതെല്ലാം മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു റിമി കവർ ഗാനങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയത്. ഇതിനും വലിയ ആരാധകരെ നേടിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമിയുടെ പുതിയ വീഡിയോയാണ്. അമ്മ റാണിക്കൊപ്പം വ്യത്യസ്ത ദോശരുചികൾ പരിചയപ്പെടുത്തുന്നതായിരുന്നു വീഡിയോ.
അമ്മയും സഹോദരി റീനുവും ചേർന്നാണ് ദോശയുണ്ടാക്കിയത്. പാചകത്തിന് ഇടയിൽ അമ്മ റാണി ഗാനം ആലപിക്കുകയും ചെയ്തിരുന്നു. റിമിയുടെ കൗണ്ടറുകളും വീഡിയോയിലുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് മമ്മി കൂടുതൽ സമയവും പാട്ടും ഡാൻസും പരിശീലിക്കുകയാണെന്ന് റിമി ടോമി പറഞ്ഞിരുന്നു. ഓൺലൈനായാണു പരിശീലനം. ഞായറാഴ്ചകളിൽ പാട്ടുമായി എല്ലാവരും വീട്ടിൽ ഒത്ത് കൂടും.
അപ്പോഴൊക്കെ മമ്മി പുതിയ പാട്ടുകൾ ഓരോന്നായി പഠിക്കാറുണ്ടെന്നും റിമി പറഞ്ഞു. ഈ ഭീതി നിറഞ്ഞ കാലത്ത് മനസ്സിന് ഏറ്റവുമധികം സന്തോഷവും സമാധാനവും ലഭിക്കാനുള്ള മികച്ച മാർഗമാണ് പാട്ടും ഡാൻസുമെന്നാണ് അമ്മ റാണി മകൾക്ക് മറുപടിയായി പറയുന്നത്. റിമിയുടെ വീഡിയോ നിമിഷ നേരെ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാചകത്തേക്കാളേറെ അമ്മയുടെ പ്രകടനമാണ് പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായത്. റിമി ചേച്ചിയെ പോലെ തന്നെ സുന്ദരി ആണല്ലോ റിമി ചേച്ചിയുടെ അമ്മയും. അമ്മയെ കണ്ടാൽ ചേച്ചിയാണെന്ന് തോന്നും അമ്മയുടെ കഴിവാണ് മക്കൾക്ക് കിട്ടിയിരിക്കുന്നത്. 3 സുന്ദരിമാർ മമ്മി അടിപൊളിയായിട്ട് പാടുന്നുണ്ടാല്ലോ തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.