പലതും എനിക്ക് ഇഷ്ടപ്പെടാറില്ല, പിന്നെ അതൊക്കെ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണ്, വെളിപ്പെടുത്തലുമായി കനി കുസൃതി

953

ഷോർട്ട് ഫിലിമുകളിലൂടേയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കനി കുസൃതി. ഒരുപിടി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയെടുത്തിരുന്നു.

അതേ സമയം സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കനി കുസൃതി ഇപ്പോൾ. റെഡിഫ്.കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു കനി കുസൃതിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്നും പടങ്ങൾ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും കനി കുസൃതി പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനാണ് കനി ഇങ്ങനെ ഒരു മറുപടി നൽകിയത്.

Advertisements

Also Read
പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്‌നേഹം… സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടുക ; ശ്രദ്ധ നേടി സൂരജിന്റെ പുതിയ പോസ്റ്റ്

കനി കുസൃതിയുടെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ഒരിക്കലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാൻ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷൻ വർക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കൽ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസിൽ പഠിക്കാൻ പോയത്.

2000 2010 സമയത്തു വന്നിരുന്ന മലയാള സിനിമകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് സിനിമയിൽ നിന്നും വന്ന നിരവധി ഓഫറുകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ ആ പടങ്ങൾ തിയേറ്ററിൽ പോയി കാണില്ലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാൻ സിനിമകൾ ചെയ്തത്.

Also Read
എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വിഷ്ണിവിന്റെ വീട്ടിലുള്ളത്, വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല: വെളിപ്പെടുത്തലുമായി അനുശ്രി

കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താൻ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. എനിക്ക് അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാൽ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമേ ആയിട്ടുള്ളു. ഇപ്പോൾ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്.

പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളിലായി അഭിനയത്തോട് ഒരഭിനിവേശവും തോന്നാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാൻ സിനിമകൾ ചെയ്യുന്നതെന്നും കനി കുസൃതി വ്യക്തമാക്കി.

Also Read
സീരിയലിലെ പോലെ വില്ലത്തി അല്ല റിയൽ ലൈഫിൽ, എന്നാൽ അത്ര പാവവുമല്ല: തുറന്നു പറഞ്ഞ് സീരിയൽതാരം മാൻവി സുരേന്ദ്രൻ

Advertisement