പാവാടയുടെ ഇടയിലൂടെ കയ്യിട്ട കിളിയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടുണ്ട്; അനുഭവം വെളിപ്പെടുത്തി രജിഷാ വിജയൻ

1543

മലയാളത്തിന്റെ പ്രിയ യുവനടൻ ആസിഫ് അലി നായക വേഷത്തിൽ എത്തിയ അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് രജീഷ വിജയൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരം സ്വന്തമാക്കിയിരുന്നു.

അവതാരകയായി വന്ന് പിന്നീട് സിനിമയിൽ അരങ്ങേറിയ താരം പിന്നീട് ജൂൺ എന്ന ചിത്രത്തിലും താരം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പഠന കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് രജീഷ.

Advertisements

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തൽ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു സംസ്ഥാന അവാർഡ് ജേതാവുകൂടിയായ രജിഷയുടെ പ്രതികരണം.
പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.

വൈകുന്നേരമായതിനാലും സ്‌കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നുവെന്നും, താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പിൽ കിളിയും നിൽക്കുന്നുണ്ട്.

തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെൺകുട്ടി പേടിച്ചു നിൽക്കുന്ന കണ്ടപ്പോളാണ് താൻ ശ്രദ്ധിച്ചതെന്നും, സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നിൽകുകയിരുന്നു. കുട്ടി നിൽക്കുന്നതിന്റെ അടുത്ത് സീറ്റിൽ ആന്റിമാർ അടക്കം ഇ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവർ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാൽ താൻ അയാളോട് ദേഷ്യപെട്ടന്നും താരം പറയുന്നു.

തന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി തന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോൾ കരണം നോക്കി ഒരണം കൊടുത്തെന്നും രജീഷ പറയുന്നു. പിന്നീട് ആളുകൾ അയാളെ ബസിൽ നിന്നും ഇറക്കി വിട്ടെന്നും ബസ് ആ കുട്ടിയുടെ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞെന്നും രജീഷ കൂട്ടിച്ചേർത്തു.

സമ്മതം കൂടാതെ ശരീരത്തിൽ ഒരു വിരൽവെയ്ക്കാൻ പോലും നിങ്ങൾക്ക് അധികാരമില്ലെന്നും അയാളോട് പറഞ്ഞുവെന്നും രജിഷ പറയുന്നു. നമ്മളെ ഒരാൾ തുറിച്ചു നോക്കുകയാണെങ്കിലും അനാവശ്യമായി പിന്തുടരുകയാണെങ്കിലും നാം ശക്തമായി പ്രതികരിക്കണം. ഒരാളുടെ പെരുമാറ്റം അതിരുവിട്ട് പോകുകയാണെങ്കിൽ അത് മനസിലാക്കാനുള്ള ബോധം സ്ത്രീയ്ക്ക് ഉണ്ടെന്നും രജിഷ പറയുന്നു.

Advertisement