കരുത്തുറ്റ കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന സൂപ്പർ താരമായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. അദ്ദേഹത്തിന്റെ രണ്ടുമക്കളായ ഇന്ദ്രജിത്തും പൃഥിരാജും ഇപ്പോൾ മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്.
ഇപ്പോഴിതാ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. തന്റെ മകൾ അല്ലിയെ മടിയിൽ വെച്ച് പൃഥ്വിരാജ്, മകളായ നച്ചുവിനൊപ്പം ഇന്ദ്രജിത്തും, ഇതെല്ലാം കണ്ടുകൊണ്ട് ചുമരിൽ ഇരിക്കുന്ന സുകുമാരന്റെ ചിത്രവുമാണത്.
ഒറ്റ ഫ്രെയിമിൽ മൂന്ന് ജനറേഷൻ ആയി സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രം. നാളുകൾക്ക് ശേഷമുള്ള ഇരുകുടുംബങ്ങളുടേയും ഒത്തുചേരലിലാണ് മനോഹരമായ ചിത്രം പകർത്തിയിരിക്കുന്നത്.
മൂന്ന് തലമുറകൾ, ഫാമിലി വീക്കൻഡ്’ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുകുമാരന്റെ ചിത്രം പതിച്ചിരിക്കുന്ന ചുമരിനടുത്തുള്ള രണ്ട് കസേരകളിലായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ഇരിക്കുന്നത്.
പൃഥ്വിരാജിന്റെ മടിയിലിരിക്കുന്ന അലംകൃത ഫോട്ടോയ്ക്ക് മുഖം തരാതെ മുത്തച്ഛന്റെ ചിത്രത്തിലേക്ക് കൈചൂണ്ടി ഇരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മടിയിലിരിക്കുന്ന ഇളയമകൾ നക്ഷത്ര കാര്യമായെന്തോ ശ്രദ്ധിച്ചിരിക്കുകയാണ്. എന്തായാലും മനോഹരമായ കുടുംബ ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്.
സുപ്രിയയും പൂർണിമയും പ്രാർത്ഥനയും എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു വന്നതിനു ശേഷമുള്ള ഇരു കുടുംബങ്ങളുടേയും ഒന്നുചേരലായിരുന്നു ഇത്. മൂന്ന് മാസത്തോളമാണ് പൃഥ്വിരാജ് ജോർദാനിൽ കുടുങ്ങിയത്.