പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ ഗായികയും നടൻ ബാലയുടെ മുൻ ഭാര്യയും ആയ അമൃതാ സുരേഷിനെ മാറോട് ചേർത്ത് നിർത്തി എടുത്ത ഒരു സെൽഫി ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്ക് വെച്ചിരുന്നു. ഈ ചിത്രം സമൂഹമാ ധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിയിരുന്നു.
ഇരുവരും തമ്മിൽ പ്രണത്തിൽ ആണെന്നും അതല്ല ഇവരുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലൊക്കെ വാർത്തകൾ വന്നിരുന്നു. പിന്നീട് ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ചർച്ച തുടങ്ങുതയായിരുന്നു.
സംഭവത്തിൽ ആദ്യം ആരാധകർ എത്തിയത് ബാലയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ് സംഭവത്തെപ്പറ്റി പ്രതികരിക്കാൻ പലരും ബാലയോട് ആവശ്യപ്പെട്ടു.
ഒടുവിൽ പ്രതികരണവുമായി ബാല എത്തുകയും ചെയ്തു. അത് തന്റെ ലൈഫ് അല്ല എന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്. തുടർന്ന് ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്ന അഭിയ ഹിരൺമയി വാർത്തകളിൽ ഇടം നേടി. ഇപ്പോൾ ഇതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയാണ് ഈ വിഷയത്തിൽ ചർച്ചയായി മാറുന്നത്.
ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ അഭിയ ഹിരൺമയിയുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോൾ അമതൃയ്ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്. പ്രിയയുമാ.ി ഗോപി സുന്ദർ പിരിഞ്ഞുവെങ്കിലും ഇപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പ്രിയ പിൻവലിച്ചിട്ടില്ല.
ഇപ്പോഴിതാ ഈ വിഷയം ചർച്ചയായപ്പോൾ പ്രിയ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെആണ് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പ്രതികരണം. ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല.
അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല. ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവർ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല.
നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ. ഫേസ്ബുക്കിൽ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈൽ നെയിമിൽ പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് കൊടുത്തിട്ടുള്ളത്.
ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞപ്പോൾ ഉള്ള ഫോട്ടോകൾ മുതൽ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. 2001 ൽ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആൺ മക്കളും ഈ ബന്ധത്തിലുണ്ട്. ഇവരുമൊത്തുള്ള ചിത്രങ്ങളും വൈറലാണ്.
പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നൽകി ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്.
അമൃതയുമായി നിൽക്കുന്ന സെൽഫിയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അമൃതയും ഇതേ ചിത്രം പങ്കു വെച്ചിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു അമൃത. എന്നാൽ പ്രണയത്തിലാണ് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതേ സമയം ഇവരുടം ബന്ധം വ്യക്തമാകുന്ന തരത്തിൽ ഒരു പോസ്റ്റുമായി അമൃതയുടെ സഹോദരി അഭിരാമി രംഗത്ത് എത്തിയിരുന്നു.