മലയാളം മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഓരാളാണ് നടൻ സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവയായി എത്തയാണ് സൂരജ് സൺ ആരാധകരുടെ ഇഷ്ട താരമായി മാറിയത്. ടിക്ടോക്ക് വീഡിയോകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ താരമായിരുന്നു സൂരജ് സണിന്റെ ആദ്യ സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി.
മികച്ച അഭിപ്രായം നേടി ഈ പരമ്പരയും സൂരജിന്റെ കഥാപാത്രവും മുന്നേറുന്നതിനിടെ ആയിരുന്നു അരാധകരെ ഞെട്ടിച്ച് താരം സീരിയലിൽ നിന്നും അപ്രത്യക്ഷനായത്. സൂരജ് പിൻവാങ്ങിയതിന് പിന്നിലെ കാരണം ചോദിച്ച് ആരാധകരും എത്തിയിരുന്നു. സൂരജിന് പകരം ലക്ജിത് സൈനി എന്ന താരം പുതിയ ദേവയായി എത്തുകയും ചെയ്തു.
പാടാത്ത പൈങ്കിളിയിലേക്ക് പുതിയ ദേവ എത്തിയതിന് പിന്നാലെയായാണ് തന്റെ പിൻമാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കി സൂരജ് രംഗത്തെത്തിയത്. എന്റെ കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് വേണ്ടിയെന്ന് പറഞ്ഞ് പുതിയ വീഡിയോയും സൂരജ് പങ്കുവെച്ചിരുന്നു.
ദേവയായല്ല സൂരജായാണ് ഇപ്പോൾ സംസാരിക്കുന്നത് എന്നോടുള്ള നിങ്ങളുടെ സ്നേഹം കണ്ട് മനസ്സ് നിറഞ്ഞുവെന്നാണ് സൂരജ് പറയുന്നത്. എനിക്ക് വേണ്ടി നിങ്ങളെല്ലാം പോരടിക്കുകയായിരുന്നു. നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉള്ളതിനാലാണ് ലൈവിൽ വരാത്തത്. പറയാനുള്ള കാര്യങ്ങൾ വീഡിയോയി റെക്കോർഡ് ചെയ്ത് നിങ്ങളിലേക്ക് എത്തിക്കാമെന്ന് കരുതി. അങ്ങനെയാണ് ഈ വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്ന് സൂരജ് പറയുന്നു.
വിഷമമുണ്ടോയെന്നായിരുന്നു ഒരുപാട് പേർ ചോദിച്ചത്. എന്നെ ഞാനാക്കി മാറ്റിയ അംബിക ചേച്ചിയും മോനേ വിഷമമുണ്ടോയെന്ന് ചോദിച്ചിരുന്നു. നീ വിഷമിക്കണ്ടെന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. ചില സാഹചര്യം അങ്ങനെയാണ് എന്ത് കാര്യമാണെങ്കിലും നമ്മൾ അതിജീവിക്കും. എന്നാൽ ശാരീരികമായൊരു ബുദ്ധിമുട്ട് വരുമ്പോൾ നമ്മളത് തരണം ചെയ്യാൻ പറ്റുന്നില്ലേൽ വേറൊന്നും ചെയ്യാനില്ല.
അതിനെ തരണം ചെയ്യാൻ ഞാൻ ശ്രമിച്ചുവെങ്കിലും അതിൽ പരാജയപ്പെട്ടു. അതോടെയാണ് പിൻമാറാനായി തീരുമാനിച്ചത്. ഏഷ്യാനെറ്റെന്ന വലിയ പ്ലാറ്റ്ഫോമിൽ നിന്നും പുറത്ത് വരേണ്ടി വരുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. എന്തിനാണ് നായകനെ മാറ്റിയതെന്ന് പറഞ്ഞ് എല്ലാവരും ചാനലിനെ കുറ്റം പറയും. ഏഷ്യാനെറ്റ് എന്നെ മാറ്റിയതല്ല, സാഹചര്യം അങ്ങനെയായത് കൊണ്ട് എനിക്ക് മാറേണ്ടി വന്നതാണ്.
ഏഷ്യാനെറ്റ് ഒരു തെറ്റും ചെയ്തിട്ടില്ല മെരിലാൻഡ് എന്ന കമ്പനിക്കൊപ്പം ജോലി ചെയ്യാനായത് വലിയ ഭാഗ്യമാണ്. സുധീഷ് ശങ്കർ സാറാണ് അഭിനയത്തിന്റെ പാഠം പഠിപ്പിച്ച് എന്നെ ദേവയാക്കി മാറ്റിയത്. അത് ഞാൻ മിസ്സ് ചെയ്യും ഇറങ്ങി വന്നപ്പോൾ അതെനിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.
പാടാത്ത പൈങ്കിളി കുടുംബത്തിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ട്. പാടാത്ത പൈങ്കിളിയിൽ അഭിനയിച്ച് വരുന്നതിനിടെ പെട്ടെന്നാണ് ശബരിച്ചേട്ടൻ പോയത് വലിയൊരു ഷോക്കായിരുന്നു. ഉള്ളിൽ ആ വിഷമം ഉണ്ടെങ്കിലും അതാരും പുറത്ത് കാണിക്കില്ല. പകരക്കാർ വന്നു, സാഹചര്യങ്ങൾ മാറി. വീട്ടിലൊരാൾ മരിച്ചാലും അങ്ങനെയാണ്.
6 മാസം എല്ലാവർക്കും വിഷമം കാണും, പിന്നെ ആരും പ്രകടിപ്പിക്കില്ല, വേണ്ടപ്പെട്ടവർക്ക് അത് തീരാവേദനയാണ്. ഇതൊക്കെ അറിയാവുന്ന കാര്യമാണ്. ഇങ്ങനെയൊരു സാഹചര്യം എനിക്കും വന്നു, ആരോഗ്യപരമായി ബുദ്ധിമുട്ട് വന്നു. അത് തരണം ചെയ്ത് ഞാൻ മുന്നോട്ട് വരും. ഏതായാലും ദേവ എന്ന കഥാപാത്രത്തിന് ഒന്നും സംഭവിച്ചിട്ടില്ല സേഫാണ്, ദേവ അവിടെ തന്നെയുണ്ട്. ആ ക്യാരക്ടർ ചെയ്ത വ്യക്തിയാണ് മാറിയത്.
നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമൊക്കെ എന്നും വേണം. ഒരുപാട് പേർ എനിക്ക് മെസ്സേജ് അയച്ചിരുന്നു. ആവേശമൊക്കെ കഴിഞ്ഞതല്ലേ, ഇനി പഴയ പണി എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ എത്തിയിരുന്നു. ഡ്രൈവിംഗും ഫോട്ടോഗ്രാഫിയുമൊക്കെ ഇപ്പോഴും അറിയാം. തളർന്നുവീഴുന്നതിന് മുൻപ് കൂടെ നിന്നവരെയൊന്നും കാണാനേയില്ല.
അതൊന്നും ഞാൻ മനസ്സ് കൊണ്ട് കാര്യമാക്കിയിട്ടില്ല. വിഷമിച്ച് നിന്നാൽ മുന്നോട്ടുള്ള കാര്യം നടക്കില്ല. ഇതൊക്കെയുണ്ടാവും, ജീവിതത്തിന്റെ ഭാഗമാണ് എന്നൊക്കെ പലരും പറഞ്ഞിരുന്നു. ഞാൻ തിരിച്ചുവരും. നിങ്ങളുടെ സ്നേഹം വിട്ട് പോവുമ്പോൾ ഞാൻ ഡൗണായിപ്പോയാലോ. അഭിനയ മേഖലയിൽ നിന്നും മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമയോ സീരിയലോ ഒക്കെയായി ഞാൻ വരും.
പുതിയ വരുന്നയാളെ നിങ്ങൾ പിന്തുണയ്ക്കുക. ഞാൻ കാരണം ആർക്കും ബുദ്ധിമുട്ടുണ്ടാവരുത്. എന്റെ സുഹൃത്തെന്ന വ്യാജേന ചിലർ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് അറിഞ്ഞു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിലാണ് സൂരജ്, അവന് പൈസയില്ല. സൂരജിന് ഡയറക്ട് പൈസ വാങ്ങിക്കാൻ പറ്റില്ല, ഞാൻ കൊടുത്തോളാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുന്നതായി ഞാൻ അറിഞ്ഞിട്ടുണ്ട്.
ദൈവം സഹായിച്ച് ഇതുവരെ എനിക്കൊരു ബുദ്ധിമുട്ടില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എനിക്കാണ് അവകാശം. എന്റെ പേര് പറഞ്ഞ് ആരെങ്കിലും മുതലെടുപ്പ് നടത്തുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും സൂരജ് പറയുന്നു. കൂടെ നിന്ന ആൾക്കാർ തന്നെ പലതരത്തിൽ ചതിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ഞാൻ നേരിടുന്നുണ്ട്. പണമിടപാടുകൾ വെച്ചുള്ള തട്ടിപ്പിന് ആരും ഇരയാവാതിരിക്കുക.
എവിടെയാണോ തളർന്ന് പോയത് അതിന്റെ പതിന്മടങ്ങ് ശക്തിയോടെ ഞാൻ വരും. എല്ലാവർക്കും എല്ലാ ബുദ്ധിമുട്ടുകളും മാറിവരും. എന്നെ സ്നേഹിക്കുന്നവർക്കൊപ്പം ഞാനുമുണ്ടാവും. മനസ്സിൽ ഒളിപ്പിച്ച പല കാര്യങ്ങളും പറയാനുള്ള അനുമതി ഇന്നാണ് ലഭിച്ചത് ഇനിയും വരാമെന്നും സൂരജ് വ്യക്തമാക്കുന്നു.