വിജയകരമായി മുന്നേറി അവസാ ഭാഗങ്ങളിലേക്ക് എത്തിയപ്പോഴായിരുന്നു ആരാധകരെ നിരാശരാക്കി
ബിഗ് ബോസ് മലയാളം സീസൺ 3 നിർത്തി വെയ്‌ക്കേണ്ടി വന്നത്. കോവിഡി വ്യാപനം കാരണമായരിന്നു ഈ അപ്രതീക്ഷിത വസാനം ബിഗ്‌ബോസ് 3 ന് ഉണ്ടായത്.
നേരത്തെ ബിഗ്‌ബോസ് 2 നും ഇതേ അവസ്ഥ തന്നെയായിരുന്നു. അകേ തമയം ബിഗ്‌ബോസ് 3ന്റെ ഷൂട്ടിംഗ് നിലച്ചതിനാൽ പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. ഷോയിലെ ശക്തനായ ഒരു മത്സരാർത്ഥിയായ മണിക്കുട്ടന് വേണ്ടി വോട്ട് ചോദിച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സിനിമാ സീരിയൽ നടനായ കിഷോർ സത്യയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ളാറ്റ് മണിക്കുട്ടന് കിട്ടട്ടെ എന്നാണ് കിഷോർ സത്യ പറയുന്നത്.
മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു. എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു എന്നും കിഷോർസത്യ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
കിഷോർ സത്യയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെ:
എന്റെ പ്രിയപ്പെട്ട മണിക്കുട്ടൻ, മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു. എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളിൽ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേർന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവർ. മറ്റെല്ലാവരും എനിക്ക് അപരിചിതർ. ലാലേട്ടൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയിൽ നിന്നും വിട്ടു പോവുന്നതും കണ്ടു.
ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയൽ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതിൽ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം. മണിക്കുട്ടൻ ഒരു നല്ല ഗെയിമെർ ആണോ അല്ലയോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്. അതിൽ എനിക്കൊരു രണ്ടാഭിപ്രായമില്ല.
ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പൺ ആണെന്ന് പറഞ്ഞു.. പ്രിയപ്പെട്ടവരെ എന്റെ ഈ കൊച്ചനിയന് ഒരു വോട്ട് അത് അവൻ അർഹിക്കുന്ന വ്യക്തിയാണ് കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ളാറ്റ്. അപ്പൊ, എനിക്കുവേണ്ടി നിങ്ങൾ അത് ചെയ്യുമല്ലോ എന്നായിരുന്നു കിഷോർ സത്യ കുറിച്ചത്.