മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം ലക്ഷദ്വീപുകാരിൽ നിന്നും കിട്ടിയ 10 രൂപയും ബിരിയാണിയും; തുറന്ന കത്ത് വൈറൽ

47

സേഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസമായി ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളാ ണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.നടൻ പൃഥ്വിരാജായിരുന്നു ആദ്യം തന്നെ സിനിമാ മേഖലയിൽ നിന്നും പ്രതികരിക്കുകയും ലക്ഷദ്വീപിനൊപ്പം നിൽക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത താരങ്ങളിലൊരാൾ.

എന്നാൽ പിന്നാലെ ഇതിന്റെ പേരിൽ ശക്തമായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കും പൃഥ്വിരാജ് ഇരയായിരുന്നു. ഈസമയം മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നൊരു ചോദ്യം പലരും ഉന്നയിച്ചിരുന്നു. പൃഥ്വിരാജിന് എ തിരെ ഉയർന്ന അധിക്ഷേപങ്ങളെ കുറിച്ചു പോലും ഇരുവരും പ്രതികരിക്കാതിരുന്നത് പലരും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ളൊരു തുറന്ന കത്ത് ചർച്ചയാവുകയാണ്. കേരളം മുഴുവൻ യാതൊരു അർത്ഥശങ്കയുമില്ലാതെ ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടും മമ്മൂട്ടി എന്തുകൊണ്ട് ഒന്നും പറയുന്നില്ല എന്നാണ് തുറന്ന കത്തിലൂടെ ചോദിക്കുന്നത്. ദ്വീപിൽ നിന്നുമാണ് ഈ തുറന്ന കത്ത് വന്നിരിക്കുന്നത് തന്നെ.

മമ്മൂട്ടിയ്ക്ക് ആദ്യത്തെ പ്രതിഫലം ലഭിക്കുന്നത് ലക്ഷദ്വീപിൽ നിന്നാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വ്ളോഗറും ലക്ഷദ്വീപ് സ്വദേശിയുമായ മുഹമ്മദ് സാദിഖ് ആണ് സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയുടെ തന്നെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. അന്ന് ലക്ഷദ്വീപിൽ നിന്നുമുള്ള ധാരാളം വിദ്യാർത്ഥികൾ മഹാരാജാസിൽ പഠിച്ചിരുന്നു.

അവർക്കൊരു സംഘടനയുണ്ട്. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ. അതിന്റെ ആഭിമുഖ്യത്തിൽ കോളേജിൽ വച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടൻ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച് അനൗൺസ്മെന്റ് നടത്തിയത് ഞാനായിരുന്നു.

10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം. എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഈ വാക്കുകളാണ് സാദിഖ് പങ്കുവച്ചിരിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അങ്ങയുടേയും ദുൽഖറിന്റേയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നു. ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.

Advertisement