എത്ര മോശം സിനിമ ആയാലും അദ്ദേഹത്തിന്റെ പടം നൂറ് ദിവസം ഓടും, ആ കിടിലൻ താരത്തെ കുറിച്ച് മുകേഷ്

2000

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും എംഎൽഎയുമാണ് എം മുകേഷ്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മുകേഷ് നായകനായും ഹാസ്യതാരമായും ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ്. മിനിസ്‌ക്രീനിലും സജീവമായ മുകേഷ് 2016 മുതൽ കൊല്ലം എംഎൽകൂടിയാണ്.

ഇടതു മുന്നണി സ്ഥാനാർത്ഥിയായി മൽസരിച്ചാണ് മുകേഷ് 2 തവണയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടിയലും അദ്ദേഹം സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ ഒരുപാട് സൂപ്പർസ്റ്റാറുകളെ താൻ കണ്ടിട്ടുണ്ടെന്നും അക്കൂട്ടത്തിൽ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ തമിഴ് സൂപ്പർതാരം രജനീകാന്ത് എന്നാണ് ഉത്തരം പറയുകയെന്നുമാണ് മുകേഷ്.

Advertisements

കൗമുദി മൂവീസിൽ എഴുതിയ കുറിപ്പിൽ ആണ് മുകേഷിന്റെ തുറന്നു പറച്ചിൽ. സിനിമയിൽ കാണുന്ന ആളേ അല്ല രജനീകാന്തെന്നും യഥാർത്ഥത്തിൽ സിനിമയിലെ സ്റ്റൈൽ മന്നൻ ജീവിതത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനാണെന്നും മുകേഷ് പറയുന്നു. കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവും അണിഞ്ഞ് മേക്കപ്പില്ലാതെയേ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ നമുക്ക് കാണാൻ സാധിക്കൂ.

Also Read
എന്നെ ഒരു പെണ്ണെന്ന നിലയിൽ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; തുറന്നടിച്ച് ദിൽഷ

സൂപ്പർസ്റ്റാറുകളുടെ ഇടയിൽ നിന്ന് രജനീകാന്തിനെ വേറിട്ട് നിർത്തുന്നതും ആ ലാളിത്യമാണെന്നും മുകേഷ് പറയുന്നു. രജനീകാന്താണ് ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മോശം സിനിമ പോലും നൂറ് ദിവസമോടുമെന്നതാണ്. സിനിമയുടെ കഥയും മറ്റുകാര്യങ്ങളുമൊക്കെ പിന്നീടാണ്.

സ്റ്റാറിനെ കാണാൻ വേണ്ടിയാണ് പോകുന്നത്. സ്റ്റാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയാൽ പ്രേക്ഷകർ ഹാപ്പി. കൂട്ടത്തിൽ കഥയും മറ്റുകാര്യങ്ങളും ഗംഭീരമായാൽ അങ്ങേയറ്റം ഹാപ്പി. വീട്ടിൽ നിൽക്കുമ്പോൾ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞ് നിൽക്കുന്നവരാണ് പല സൂപ്പർ സ്റ്റാറുകളും.

എന്നാൽ സ്വന്തം കുറവുകൾ പോലും പറയാനുള്ള മനസും വിനയവുമാണ് രജനീകാന്തിനെ രജനീകാന്താക്കുന്നത്. സിനിമാ രംഗത്ത് പ്രത്യേകിച്ചും അഭിനയ രംഗത്ത് ചെറുതും വലുതുമായി നിന്നവരുടേയും നിൽക്കുന്ന വരുടേയുമായ എല്ലാവരുടേയും ആഗ്രഹം സൂപ്പർസ്റ്റാർ ആവുകയെന്നതാണ്.

അവരുടെയൊക്കെ പ്രാർത്ഥനകളിലും ആ ആഗ്രഹം പ്രതിഫലിക്കുന്നുണ്ടാവുമെന്നുറപ്പാണെന്നും മുകേഷ് പറയുന്നു. സൂപ്പർസ്റ്റാർ ആകണമെന്നതാണോ ആഗ്രഹമെന്ന് ചോദിച്ചാൽ അക്കൂട്ടത്തിൽ ഏറിയ പങ്കും പക്ഷേ, ഏയ് അങ്ങനെയൊന്നുമില്ല എന്ന മറുപടിയായിരിക്കും പറയുക.

ഇങ്ങനെയൊക്കെയങ്ങ് പോയാൽ മതിയെന്ന് മിക്കവരും പറയുമെങ്കിലും അത് കള്ളമാണ്. ഏറ്റവും വലിയ മോഹമുണ്ടെങ്കിൽ മാത്രമേ എന്തെങ്കിലുമൊക്കെ ആകാൻ പറ്റൂ, അതൊരു വലിയ സത്യമാണ്. സൂപ്പർസ്റ്റാറുകൾ ആകാനുള്ള പലരുടേയും മോഹം പലപ്പോഴും തനിക്ക് നേരിട്ടനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കുന്നു.

Also Read
തന്റെ ശരീരത്തെ കുറിച്ച് നടി നിത്യ മേനോന് പറയാനുള്ളത് ഇതാണ്, വാക്കുകൾ വൈറൽ

Advertisement