ആ തീരുമാനം തന്റെ ജീവിതം തന്നെ മാറ്റുന്ന ഒന്നായിരുന്നു: തുറന്നു പറഞ്ഞ് ലെന

632

രണ്ടു പതിറ്റാണ്ടിലേറെയായി കരുത്തുറ്റ വേഷങ്ങളിലൂടെ തിളങ്ങിനിന്ന് മലയാളസിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ താരമാണ് നടി ലെന. മലയാളത്തിൽ ഏതു തരം സ്വഭാവവേഷങ്ങളിലും ഇണങ്ങുന്ന നടി കൂടിയാണ് ലെന.

1998ൽ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാൽ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിവയടക്കം ചില ഹിറ്റ് സിനിമകൾ ചെയ്തതു. അതിനു ശേഷം ലെന അഭിനയം നിർത്തി ക്ലിനിക്കൽ സൈക്കോളജി പഠിയ്ക്കുവാൻ മുംബൈയിലേയ്ക്ക് പോയി.

Advertisements

Also Read
എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ

പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിയ്ക്കുന്നത്. ഇപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ് ലെന. നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തിലെ നിർണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read
എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു, ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധം സഹിക്കാതെ എഴുതിയതാണ്: പരാജയപ്പെട്ട ആ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് എസ്എൻ സ്വാമി

നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു. രണ്ടാം ഭാവം കഴിഞ്ഞ് ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചതായത് എന്ന് ലെന പറയുന്നു.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. കൂട്ട് എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ലെനയുടെ വിവാഹം. ചെറുപ്പകാലംമുതലേയുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെയായിരുന്നു ലെന വിവാഹം ചെയ്തത്. 2004ൽ ആയിരുന്നു അവരുടെ വിവാഹം.

വിവാഹത്തിനു ശേഷം സീരിയലിലൂടെയാണ് ലെന അഭിനയ രംഗത്തേയ്ക്ക് മടങ്ങിവന്നത്. ഓമനത്തിങ്കൾ പക്ഷി, ഓഹരി, അരനാഴികനേരം, ചില്ലുവിളക്ക് എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളിൽ ലെന അഭിനയിച്ചു.

2007 ൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ലെന വീണ്ടും സിനിമയിലേയ്ക്കെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ലെന അഭിനയിച്ചു. 2011 ൽ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയം നിരൂപക പ്രശംസ നേടി.

വിക്രമാദിത്യൻ, ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീൻ, സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ്, അതിരൻ, എന്നും എപ്പോഴും, തുടങ്ങിയ ചിത്രങ്ങളിൽ ലെന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്.

Also Read
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കാനാണ് ഇഷ്ടം, ബിഗ്ബോസ് നാലിലേക്ക് വിളിച്ചിട്ടും പോയില്ല: ഗായത്രി സുരേഷ്

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരികയായും ജഡ്ജായുമെല്ലാം ലെന പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുമുണ്ട്. മ്യൂസിക് ആൽബങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്. 2008 ൽ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലെന സ്വന്തമാക്കി. 2013 മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നീ സിനിമകളിലെ അഭിനയത്തിന് ലെനയ്ക്ക് ലഭിച്ചു.

അഭിലാഷ് കുമാറിൽ നിന്ന് വിവാഹമോചനം നേടിയ ലെന ഇപ്പോൾ കൊച്ചിയിലാണ് താമസിയ്ക്കുന്നത്. അതേ സമയം മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്‌സ് എന്ന പരിപാടിയിൽ അവതാരകയായി എത്തിയിരുന്നു. സാജൻ ബേക്കറി സിൻസ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

Advertisement