ആ പെൺകുട്ടികളെ പ്രതീക്ഷിച്ച് ടൗൺ ഹാളിന്റെ മുന്നിൽ പോയി നിൽക്കുമായിരുന്നു: മുകേഷിന് കിട്ടിയ എട്ടിന്റെ പണി വെളപ്പെടുത്തി ആസിഫലി

140

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മുകേഷ്. മലയാളത്തിൻ നാടാകാചാര്യൻ ഒ മാധവന്റെ മകനായ മുകേഷ് നാടക പാരമ്പര്യത്തിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഹാസ്യവും സെന്റിമെൻസും എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന മുകേഷ് വളരെ വേഗത്തിൽ തന്നെ
സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരുന്നു.

നായകനായും ഹാസ്യതാരമായും സഹനടയാനും എല്ലാം അദ്ദേഹം ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. അഭിനയിത്തിന് പുറമേ രാഷ്ട്രീയത്തിലും ഇറങ്ങിയ മുകേഷ് ഇപ്പോൾ രണ്ടാം തവണയും എംഎൽഎ ആയിരിക്കുകയാണ്. കൊല്ലത്ത് നിന്നും ഇടതു സ്ഥാനാർത്ഥിയായാണ് രണ്ടും മുകേഷ് മൽസരിച്ച് ജയിച്ചിരിക്കുന്നത്.

Advertisements

Also Read
തലയിണ വയറിൽ വെച്ച് ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്, ഒരു കുഞ്ഞിനെ മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്: കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ

അതേ സമയം കഥകൾ പറയാനും അതിലൂടെ ആളുകളെ പിടിച്ചിരുത്താനുമുള്ള മുകേഷിന്റെ കഴിവ് എല്ലാവർക്കും അറിയാവുന്നതാണ്. പല ടെലിവിഷൻ പരിപാടികളിലും മറ്റുമായി മുകേഷ് ഇങ്ങനെ കഥ പറഞ്ഞ് പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്.

ഇതിൽ സ്വന്തം അനുഭവ കഥകളും മറ്റുള്ളവരെ കുറിച്ചുള്ള കഥകളുമെല്ലാമുണ്ടാകും. ഇപ്പോഴിതാ മുകേഷിനെ കുറിച്ചുള്ളൊരു കഥ പങ്കുവെക്കുകയാണ് മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ആസിഫലി. തന്നോട് മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫലി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫ്ളാഷ് മൂവീസ് മാഗസിനിലൂടെയായിരുന്നു ആസിഫിന്റെ തുറന്ന് പറച്ചിൽ. വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫലി പറയുന്നത്. ആ കഥ ഇങ്ങനെ:

Also Read
സഹായം തേടി വിളിവന്ന അന്നുമുതൽ അമ്മയെ പോലെ കുടെ, ശരണ്യയുടെ ബില്ലടയ്ക്കാൻ തന്റെ സ്വർണ്ണം മുഴുവൻ വിറ്റു, ശരണ്യയ്ക്കായി മാത്രം സീമ ജീ നായർ ജീവിച്ചത് പത്തുവർഷം

വർഷങ്ങൾക്ക് മുമ്പ് കൊല്ലം ടൗൺ ഹാളിൽ വച്ച് മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിൻ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെൺകുട്ടികൾ ഗ്രീൻ റൂമിലേക്ക് എത്തി. എന്നാൽ ആ സമയം മുകേഷിന്റെ കൂട്ടുകാർ അദ്ദേഹത്തെ തടഞ്ഞു.

നീ ഇപ്പോൾ തന്നെ അവർക്ക് ഓട്ടോഗ്രാഫ് നൽകുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവർ പറഞ്ഞത്. നാളെ നാടകത്തെ കുറിച്ചുള്ള വാർത്ത പത്രങ്ങളിൽ വരും. അതിന് ശേഷം നിന്നെ അവർ കഷ്ടപ്പെട്ട് വന്നു കാണണം. പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നൽകരുത്.

കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം. കൂട്ടുകാരുടെ വാക്ക് മുകേഷ് കേട്ടു. എന്നാൽ പിറ്റേന്ന് രാവിലെ പത്രം നോക്കിയപ്പോൾ മുകേഷിന്റെ നാടകത്തെ കുറിച്ച് ഒരു വാർത്ത പോലും കണ്ടില്ല. അന്ന് വൈകിട്ടും പിറ്റേന്നുമൊക്കെ തന്നെ കാണാനായി ആ പെൺകുട്ടികൾ വരുമെന്ന പ്രതീക്ഷയോടെ മുകേഷ് നാടകത്തിന് ശേഷം ടൗൺ ഹാളിന്റെ മുന്നിൽ പോയി നിൽക്കുമായിരുന്നു.

Also Read
തന്റെ കുഞ്ഞിനെ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകൾ വെളിപ്പെടുത്തി മേഘ്‌ന രാജ്, പേരിടൽ ചടങ്ങ് 2 മാസം കഴിഞ്ഞിട്ടെന്നു താരം

എന്നാൽ ആരും വന്നില്ല. ഈ കഥ പറഞ്ഞ ശേഷം, നമ്മുടെ കൂട്ടുകാർ പല ഉപദേശവും തരുമെന്നും എന്നാൽ നമുക്ക് തോന്നുന്ന പോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി പറയുന്നു. ഈ കഥ താൻ ഒരിക്കലും മറക്കില്ലെന്നാണ് ആസിഫ് വ്യക്തമാക്കുന്നത്.

Advertisement