കലോൽസവ വേദിയിൽ നിന്നുമെത്തി മലയാള സിനിമയിലൂം സീരിയലുകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അമ്പിളി ദേവി. നിരവധി ഹിറ്റ് സിനിമകളിലേടും സീരിയലുകളിലേയും മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി അമ്പളി ദേവി.
അതേ സമയം കുറച്ചു ദിവസങ്ങളായ അമ്പിളിയുടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ വിവാദങ്ങളായി മാറിയിരുന്നു.
സിനിമാ സീരിയൽ നടൻ കൂടിയായ ആദിത്യന് മറ്റൊരു സ്ത്രീയുമായി അരുതാത്ത ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. ഇതെ തുടർന്ന് വലിയ ഒച്ചപ്പാടുകളാണ് ഉണ്ടായത്.
ഇപ്പോഴിതാ തന്റെ അച്ഛന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി ദേവി കുറിച്ച വാക്കുകൾ ആണ് വൈറലകുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അമ്പിളി ദേവി അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുന്നത്.
വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം എന്നായിരുന്നു അമ്പിളി ദേവി പോസ്റ്റിൽ കുറിച്ചത്. നിരവധി പേരാണ് അച്ഛന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്.
മലയാളം ടെലിവിഷൻ രംഗത്ത് ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.
നേരത്തെ സ്‌കൂൾ കലാതിലകമായിരുന്ന അമ്പിളി ദേവി മികച്ച നർത്തകി കൂടിയാണ്. മലയാള സിനിമയിൽ ഒരു പിടി മികച്ച സിനിമകൡ വേഷമിട്ട അമ്പിളി ഇപ്പോൾ കൂടുതലും സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.