ജനിച്ചത് നൈജീരിയയിൽ, നിയമ ബിരുദധാരി, അമേരിക്കൻ കമ്പനിയുടെ മാനേജർ, വിവാഹ മോചിതയും ഒരുകുട്ടിയുടെ അമ്മയും: പ്രസീത മേനോന്റെ ജീവിതം ഇങ്ങനെ

1454

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് പ്രസീത മേനോൻ. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ് പ്രസീത.

സിനിമയിൽ നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലുമെത്തിയ പ്രസീത മിമിക്രി അവതരിപ്പിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളിലൊരാൾ കൂടിയാണ്.

Advertisements

Also Read
തലയിണ വയറിൽ വെച്ച് ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്, ഒരു കുഞ്ഞിനെ മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്: കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ

അതേ സമയം പ്രസീതയുടെ ഏറെ പ്രസിദ്ധമായ കഥാപാത്രമാണ് അമ്മായി. മലയാളിപ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലെ അമ്മായിയെ അവതരിപ്പിച്ച് അത്രയ്ക്കും കൈയ്യടി നേടിയിട്ടുണ്ട് പ്രസീത മേനോൻ.

അതേ സമയം സിനിമാ രംഗത്ത് മുൻകാല നായിക നടി കാർത്തിക പ്രസീതയുടെ ബന്ധുവായിരുന്നു. കാർത്തികയുടെ പ്രോത്സാഹനം കൊണ്ട്, മൂന്നാം മുറ എന്ന സിനിമയിൽ ബാലതാരമായി വേഷമണിഞ്ഞു. വൈശാലി സിനിമയുടെ നൂറാം ദിവസം സംബന്ധിച്ചു നടത്തിയ പരിപാടിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും ചെയ്തു താരം.

Also Read
തന്റെ കുഞ്ഞിനെ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകൾ വെളിപ്പെടുത്തി മേഘ്‌ന രാജ്, പേരിടൽ ചടങ്ങ് 2 മാസം കഴിഞ്ഞിട്ടെന്നു താരം

പിന്നീട് നിരവധി സസ്റ്റേജുകളിൽ മിമിക്രി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് പ്രസീത. താൻ മിമിക്രിയി ൽ എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് പ്രസീത മേനോൻ ഇപ്പോൾ. പ്രസീത മേനോന്റെ വാക്കുകൾ ഇങ്ങനെ:

ബാത്‌റൂമിൽ വെച്ചായിരുന്നു മിമിക്രി പ്രാക്ടീസ് നടത്തിയിരുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒക്കെ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ചേച്ചി പൊക്കി. ബാത്‌റൂമിൽ നിന്നും സ്ഥിരമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒക്കെ ശബ്ദം കേൾക്കുവാൻ തുടങ്ങിയതോടെ ആയിരുന്നു ചേച്ചി എന്താണ് നടക്കുന്നത് എന്നറിയാൻ അന്വേഷണം ആരംഭിച്ചത്.

Also Read
പ്രണയം തുടങ്ങിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കാമുകന് ഒപ്പം കറങ്ങാൻ പോയത് അമ്മ കൈയോടെ പൊക്കി: വെളിപ്പെടുത്തലുമായി ലിയോണ

അങ്ങനെ ആയിരുന്നു പരസ്യമായ കലാജീവിതം ആരംഭിച്ചത്. പിന്നീട് പരസ്യമായിത്തന്നെ മിമിക്രി ചെയ്യുവാൻ തുടങ്ങി. എന്നാൽ ഇതൊക്കെ ആദ്യം തമാശയ്ക്ക് വേണ്ടി മാത്രമായിരുന്നു താരം തുടങ്ങിയത്. പിന്നീടായിരുന്നു ഇതിന് പ്രത്യേകം മത്സരം ഉണ്ട് എന്നൊക്കെ അറിയുന്നതെന്നും പ്രസീത വെളിപ്പെടുത്തുന്നു.

അതേ സമയം 1976 ൽ നൈജീരിയയിൽ ആയിരുന്നു പ്രസീത മേനോന്റെ ജനനം.പ്രസീതയുടെ അച്ഛൻ ഗോപാല കൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. നാലു മക്കളിൽ ഏറ്റവും ഇളയവളായി ജനിച്ച പ്രസീത ആറാം ക്ലാസ്സു വരെ നൈജീരിയയിലായിരുന്നു.

പിന്നീട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിൻ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎയും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി. ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത. ഒരു അഭിഭാഷക കൂടിയായ പ്രസീത മേനോൻ വിവാഹ മോചിതയും ഒരു മകന്റെ അമ്മയും ആണ്.

Advertisement