വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ബോളിവുഡ് താര സുന്ദരിയാണ് നേഹ ധൂപിയ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി തകർത്ത് അഭിനയിച്ച മിന്നാരം എന്ന ചിത്രത്തിലൂടെ ആണ് നേഹ ധൂപിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിൽ ബാലതാരമായാണ് താരം അഭിനയിച്ചത്. പിന്നീട് നായികയായി നിരവധി ബോളിവുഡ് സിനിമകളിൽ ആണ് നേഹ അഭിനയിച്ചത്. ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി അഭിനയിച്ച നേഹ ധൂപിയ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും നായികയായി എത്തിയിരുന്നു.
അതേ സമയം തന്റെ സിനിമ കരിയറിൽ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നേഹ ഒരിക്കൽ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ തനിക്ക് കിട്ടിയ മറുപടിയെ കറിച്ച് പറഞ്ഞാണ് നേഹ ധൂപിയ സിനിമാ മേഖലയിലെ വിവേചനത്തെ കുറിച്ച് തുറന്നടിച്ചത്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു താൻ ലിംഗവേചനം നേരിട്ടത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ നായകൻ ആദ്യം കഴിക്കട്ടെയെന്നും തന്നോട്ട് കാത്തിരിക്കാനും ആയിരുന്നു സെറ്റിലുള്ളവർ ആവശ്യപ്പെട്ടതെന്ന് നേഹ പറയുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. അന്ന് ഞാൻ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുക ആയിരുന്നു. നായകന് ആദ്യം ഭക്ഷണം നൽകുന്നത് പതിവായിരുന്നു. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് താൻ ചെയ്യാറ്. അപ്പോൾ അവർ പറയും, നായകൻ ഷൂട്ടിലാണ്, അതുകഴിഞ്ഞ് അദ്ദേഹം വന്ന് ആദ്യം പ്ലേറ്റ് എടുക്കട്ടെ എന്ന്.
ഇത്തരം വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കാറുള്ളതെന്ന് നേഹ പറയുന്നു. ഇത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ആണ്. ഇപ്പോൾ കാര്യങ്ങളൊക്കെ മാറി. ഒരിക്കൽ ഞാൻ വർക്ക് ചെയ്ത സെറ്റിൽ ഇതുപോലൊരു സംഭവം ഉണ്ടാകുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. ഇതൊന്നും എന്നെ ഒരിക്കലും അസ്വസ്ഥയാക്കുകയില്ല. ഓകെ ശരി എന്ന മട്ടിലുള്ള ഒരാള് ഞാൻ. ഞാനവിടെ ഇരിക്കുകയായിരുന്നു പിന്നീട് ചെയ്തതെന്നും നേഹ വെളിപ്പെടുത്തി.