മോഡലിങ്ങിലൂടെ എത്തി ഹിന്ദി സിനിമാ സീരി.ൽ അഭിനയരംഗത്ത് സജീവ സാന്നിധ്യമായ നടിയാണ് ബോളിവുഡ് താരം മൽഹാർ റാത്തോഡ്. പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിലൂടെയാണ് പ്രേക്ഷകർക്ക് മൽഹാറിനെ കൂടുതൽ പരിചയം. ഏതനും സിനിമകളിലും ഹിന്ദി പരമ്പരകളിലും വെബ് സീരിസുകളിലും താരം മികച്ച വേഷങ്ങൾ ചെയ്തിരുന്നു.
അതേ സമയം സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മൽഹാർ റാത്തോഡ് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് 65കാരനായ ബോളിവുഡ് നിർമ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരി മാ റി ടം കാണിക്കാൻ പറഞ്ഞു എന്നാണ് നടി ആരോപിക്കുന്നത്. അന്ന് കൗമാരക്കാരിയായിരുന്ന താൻ ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നും താരം പറയുന്നു.
അയാൾ ഒരിക്കൽ എന്നോട് ടോപ്പ് ഉയർത്തി മാ റി ടം പൂർണമായി കാണിക്കാൻ ആവശ്യപ്പെട്ടു. ടെലിവിഷനിൽ കരിയർ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിർമ്മാതാവിൽ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്. ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്ന് അറിയാതെ അന്തിച്ചു നിന്നു. അതിന് ശേഷം അവിടെ നിന്നും പോകാൻ തീരുമാനവുമെടുത്തു.
അയാളിൽ തനിക്ക് ഒരു ഇടമുണ്ടെന്ന് പറഞ്ഞിരുന്ന അദ്ദേഹം മുകൾ ഭാഗത്തെ വസ്ത്രം ഉയർത്തികാട്ടാൻ പെട്ടെന്ന് ആവശ്യപ്പെട്ടു. ആദ്യം പേടിച്ചു പോയി.എന്തു ചെയ്യണമെന്ന് പോലും ആദ്യം മനസ്സിലായില്ല മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു മൽഹാർ ഇക്കാര്യം പറഞ്ഞത്.
അതേ സമയം കാസ്റ്റിംഗ് കൗച്ചിംഗ് പോലെയുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നെങ്കിലൂം മൽഹാർ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചിത മുഖമാണ്. ഡവും ഗാർണിയറും ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ബ്രാൻഡുകളാണ് ഇവരെ മോഡലാക്കിയിരിക്കുന്നത്. പ്രീതി സിന്റയേയും ദീപികാ പദുക്കോണിനെയും പോലെയുള്ളവരുടെ വഴിയേയാണ് മൽഹാറും.
ബോളിവുഡിലെ സൂപ്പർ നായികമായിരായി മാറിയിട്ടുള്ള ഇവർ പരസ്യത്തിൽ നിന്നുമാണ് വെള്ളിത്തിരയിലേക്ക് വന്നത്. ആദ്യകാലത്ത് മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മയോട് പറയാൻ പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിറുത്താൻ പറ്റുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതിൽ എനിക്ക് സന്തോഷമാണ്.
മുൻപ് ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ലെന്നം താരം വ്യക്തമാക്കി.
ബോളിവുഡിൽ മികച്ച അവസരം തേടുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ മേഖലയിൽ വലിയ ബന്ധങ്ങളൊന്നും ഇല്ലാത്തവർക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നതെന്നും താരം പറയുന്നു.
സെലിബ്രിറ്റികളുടെ മക്കൾക്ക് ഇത് പ്രശ്നമാവില്ല. അവർ വളർന്നുവരുന്നത് തന്നെ താരമായിട്ടാണ്. അവർക്കായി മുൻകൂട്ടി അരങ്ങേറ്റചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും. ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടു ന്നതൊന്നും അവർ അനുഭവിക്കേണ്ടി വരില്ലെന്നും മൽഹാർ പറയുന്നു.