മോഹൻലാലിന് 20 കോടി, മമ്മൂട്ടിക്ക് 15, ദീലീപിന് 12, പൃഥ്വിക്ക് ഏഴര, പടം എട്ടുനിലയിൽ പൊട്ടിയാലും പടുകൂറ്റൻ പ്രിതിഫലത്തിൽ വെട്ടുവീഴ്ചയില്ലാതെ താരങ്ങൾ, നാല് മാസം കൊണ്ട് മലയാള സിനിമയുടെ നഷ്ടം 200 കോടി

1038

20203 പിറന്ന് നാലു മാസങ്ങൾ പിന്നിട്ട് കഴിയുമ്പോൾ മലയാള ചലച്ചിത്ര ലോകത്ത് നിന്നും ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ ആണ് പുറുത്തു വരുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ പുറത്ത് ഇറങ്ങിയ ചിത്രങ്ങളുടെ പ്രകടനം വെച്ച് നോക്കുമ്പോൾ മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് ആണെന്നാണ് വ്യക്തമാകുന്നത്.

ജനുവരി മുതൽ ഏപ്രിയൽ വരെ യുള്ള കാലയളവിൽ ഇറങ്ങിയ 70 ൽ അധികം സിനിമകളിൽ ആകെ വിജയിച്ചത് രോമാഞ്ചം എന്ന ചിത്രം മാത്രമാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്സോഫീസിൽ നിന്നും നേടിയത്.

Advertisements

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ പുറത്തിറങ്ങിയ സിനിമകൾ എല്ലാം തിയേറ്ററിൽ വമ്പൻ ഫ്ളോപ്പുകൾ ആവുക ആയിരുന്നു. ഇതോടെ കഴിഞ്ഞ മാസങ്ങളിൽ മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്. മലയാളത്തിൽ നഷ്ടക്കണക്കുകൾ ചർച്ചയായതോടെ താരങ്ങളുടെ പ്രതിഫലവും ചർച്ചകളിൽ നിറയുകയാണ്.

Also Read
ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഞാൻ അദ്ദേഹത്തോട് ആദ്യം ആവിശ്യപെടുന്ന കാര്യം ഇതാണ്: നടി സോനു സതീഷ് പറഞ്ഞത് കേട്ടോ

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകൾ എല്ലാം തിയേറ്ററിൽ തകർന്ന് അടിഞ്ഞെങ്കിലും സിനിമയുടെ ബജറ്റിനേക്കാൾ ഉയർന്ന പ്രതിഫലമാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ ബിഗ് എമ്മുകളായ മമ്മൂട്ടിയും മോഹൻലാലുമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാർ.

മോഹൻലാൽ ഒരു സിനിമയ്ക്കായി വാങ്ങുന്നത് 20 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ ആണ്. എന്നാൽ 2019ൽ പുറത്തിറങ്ങിയ ലൂസിഫർ ആണ് മോഹൻലാലിന്റെ തിയേറ്റർ വിജയം നേടിയ അവസാനത്തെ ചിത്രം. ഒടിടിയിൽ എത്തിയ ദൃശ്യം 2 ഗംഭീര പ്രതികരണങ്ങൾ നേടിയിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ താരത്തിന്റെ മൂന്ന് സിനിമകളും ഫ്ളോപ്പ് ആയിരുന്നു. ഈ വർഷം ആദ്യം എത്തിയ എലോൺ എന്ന സിനിമ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ്. ഇനി നാല് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതേ സമയം 15 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം.

ഈ വർഷം പുറത്തിറങ്ങിയ നൻപകൽ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും തിയേറ്ററിൽ വലിയ വിജയം നേടിയില്ല. ക്രിസ്റ്റഫർ ചിത്രം പരാജയമായി മാറി. മൂന്ന് സിനിമകളാണ് താരത്തിന്റെതായി ഇനി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജനപ്രിയ നായകൻ ദിലീപിന്റെ പ്രതിഫലം 12 കോടിയാണ് നിലവിൽ.

Also Read
ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഞാൻ അദ്ദേഹത്തോട് ആദ്യം ആവിശ്യപെടുന്ന കാര്യം ഇതാണ്: നടി സോനു സതീഷ് പറഞ്ഞത് കേട്ടോ

ആറ് പുതി സിനിമകളാണ് നടന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. 7.5 കോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം. താരം അഭിനയിക്കുന്ന സിനിമകൾക്കും സംവിധാനം ചെയ്യുന്ന സിനിമകൾക്കും പ്രേക്ഷകരുണ്ട്. 5 കോടിയാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. എട്ടോളം സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, നിവിൻ പോളി എന്നിവർ മൂന്ന് കോടിയാണ് പ്രതിഫലമായി കൈപറ്റാറുള്ളത്. ഇരു താരങ്ങളുടെ യും ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ ഫ്ളോപ്പുകൾ ആയിരുന്നു. രണ്ട് കോടിയാണ് ടൊവിനോ തോമസിന്റെ പ്രതിഫലം. ഷെയ്ൻ നിഗം, ബേസിൽ ജോസഫ് എന്നിവർഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപയാണ്.

നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് പാർവതി തിരുവോത്ത് ആണ്. 75 ലക്ഷമാണ് നടിയുടെ പ്രതിഫലം. 50 ലക്ഷമാണ് ഭാവനയുടെ പ്രതിഫലം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫല കണക്കുകൾ. ഒരു മലയാള സിനിമയുടെ ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലായി പോവുകയാണെന്നാണ് സിനിമാ രംഗത്ത് ഉള്ളവർ പറയുന്നത്.

Also Read
തെന്നിന്ത്യൻ സിനിമയുടെ സെറ്റിൽ വെച്ച് എനിക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം: നടി നേഹാ ധൂപികയുടെ വെളിപ്പെടുത്തൽ

Advertisement