പ്രഭുദേവ വന്നതോടെ എനിക്ക് കിട്ടിയത് എട്ടിന്റെ പണി; വെളിപ്പെടുത്തലുമായി ശോഭന

254

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശോഭന. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർനായികയായി മാറിയ താരം ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവമല്ല.

അതേ സമയം ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് ശോഭന. സിനിമയിലായാലും ശോഭനയുടെ നൃത്തത്തിന് ഒരു പ്രത്യേകത തന്നെയായിരുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴ് അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ശോഭനയുടെ ഡാൻസ് എല്ലാ കാലത്തും വമ്പൻ ജനപ്രീതി നേടിയിട്ടുള്ളതുമാണ്.

Advertisements

അതേ സമയം സിനിമാഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ നൃത്ത സ്‌കൂൾ നടത്തി വരികയാണ്. പലപ്പോഴും വിദ്യാർഥികൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ലോക നൃത്ത ദിനത്തിൽ സിനിമയിലെ ഡാൻസിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

നർത്തകി പ്രിയദർശിനി ഗോവിന്ദുമായിട്ടുള്ള സംഭാഷണത്തിലാണ് നടി ശോഭന സിനിമയിലെ നൃത്തത്തെ കുറിച്ച് സംസാരിച്ചത്. സിനിമയും നൃത്തവും ഒന്നിച്ച് കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ട് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്ത സാധനയുടെ ഒരു കായികവശം. എന്നും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു.

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

ചെറിയ ഗ്രാമങ്ങളിൽ ഷൂട്ടിങ്ങ് നടക്കുമ്പോൾ അവിടെയുള്ള ലോഡ്ജുകളിലായിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞ് മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാൽ പ്രയാസമാണ്. എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും. പക്ഷേ ഞാൻ അതും ചെയ്തിട്ടുണ്ട്. അതിനെക്കാളും എനിക്ക് പ്രയാസമായി തോന്നിയിട്ടുള്ളത് രണ്ട് ശൈലിയിൽ ഉള്ള നൃത്തം ചെയ്യുന്നതാണ്.

ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള ഘട്ടമായിരുന്നു. അതാവട്ടെ ഒരുപാട് കാലം നീണ്ട് പോവുകയും ചെയ്തു. ക്ലാസിക്കൽ നൃത്തത്തിന്റെ ആശയങ്ങൾ സിനമയിലേക്ക്, അവിടെ ചേരുന്ന വിധത്തിൽ സ്വംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാൻ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്ത് എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്.

നാൽപതുകളിലും അമ്പതുകളിലും അറുപതുകളിലും സിനിമയിൽ കണ്ട നൃത്തത്തിന് അപ്പോൾ നിലവിലുള്ള ശാസ്ത്രീയ നൃത്തവുമായി വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. നൃത്ത സംവിധായകർ ക്ലാസിക്കൽ നർത്തകരുടെ ശൈലികളാണ് പിന്തുടർന്നിരുന്നത്. പലരും പേര് കേട്ട നർത്തകരുടെ ശിഷ്യന്മാരുമായിരുന്നു. പാശ്ചാത്യ നൃത്തത്തിന്റെ സ്വാധീനം അന്ന് കുറവായിരുന്നു.

പക്ഷേ ഞാനൊക്കെ സിനിമയിൽ എത്തിയ എൺപതുകളിൽ ക്ലാസിക്കൽ നൃത്തം സിനിമയിൽ നിന്ന് പുറത്ത് പോയിരുന്നു. നൃത്തം ആസ്പദമാക്കിയ ചുരുക്കും ചില സിനിമകൾ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാൻസ് ഒരു മാറ്റത്തിൽ കൂടി കടന്ന് പോവുകയായിരുന്നു. അതായത് ഇന്ന് ബോളിവുഡ് എന്ന് വിളിക്കുന്ന ആ ശൈലിയിലേക്കുള്ള മാറ്റം. ഞാൻ അതിന്റെ നടക്കും പക്ഷേ എനിക്ക് പെട്ടെന്ന് തന്നെ മനസിലായി ആ ശൈലി പഠിച്ച് സിനിമയ്ക്ക് ആവശ്യമുള്ള ഫോർമാറ്റിൽ അവതരിപ്പിക്കുക എന്നതാണ് ഈ ജോലിയെ സംബന്ധിച്ച് പ്രധാനം എന്ന്.

എനിക്കിത് വരെ പരിചയമില്ലാത്ത മൂവ്മെന്റ്സ് പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. സിനിമ ക്യാമറ 360 ഡിഗ്രി തിരിയും. അപ്പോൾ ശരീരവും അങ്ങനെ ആവാം. അതിനൊപ്പം പോകേണ്ടതുണ്ട്. എല്ലാം ഒരുവിധത്തിൽ മാനേജ് ചെയ്ത് പോവുകയായിരുന്നു. അപ്പോഴാണ് പ്രഭുദേവയുടെ വരവ്.

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

അദ്ദേഹം ഫിലിം ഡാൻസ് എന്ന ആശയത്തെ തന്നെ പൊളിച്ചെഴുതി. ഞാൻ അദ്ദേഹത്തിന്റെ അച്ഛൻ സുന്ദരം മാസ്റ്റർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുന്ദരം മാസ്റ്റർ ഗോപികൃഷ്ണയുടെ ശിഷ്യനായ തങ്കപ്പൻ മാസ്റ്ററുടെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ ക്ലാസിക്കൽ രീതിയിലുടെ ചില അംശങ്ങൾ സുന്ദരം മാസ്റ്ററുടെ നൃത്തത്തിൽ ഉണ്ടായിരുന്നു.

പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ് സിനിമ നൃത്തം സംബന്ധിച്ച് എന്റെ ആപ്പീസ് പൂർണമായും പൂട്ടി പോയതെന്ന് ശോഭന പറയുന്നത്.

Advertisement