സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നവ്യാ നായർ മലയാള സിനിമയിലെക്കെത്തിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട നവ്യാ നായർ തമിഴിലും തെലുങ്കിലും അടക്കം അഭിനയിച്ച് തെന്നിന്ത്യയിലെ തന്നെ സൂപ്പർ നടിയായി മാറിയ
മികച്ച നർത്തകികൂടിയായ നവ്യാ നായർ കലോൽസവ വേദിയിൽ നിന്നുമാണ് സിനിമയിലെക്ക് എത്തിയത്.പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നൃത്തത്തിൽ സജീവമായിരുന്നു താരം.
ചെറുപ്പം മുതലേ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്ന നവ്യാ നായർ ഇപ്പോഴും തന്റ നൃത്ത പഠനം തുടരുന്നുണ്ട്. സ്‌കൂൾ കലോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു നവ്യ തന്റെ ആഗ്രഹത്തിനൊത്ത് തനിക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കി ഓരോ യുവജനോത്സവ വേദികളിലും ഒപ്പംനിന്ന മാതാപിതാക്കളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.
നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഒരുപാട് പണച്ചിലവുള്ള കാര്യമാണ് ശാസ്ത്രീയ നൃത്ത പഠനവും ഒപ്പം അതിന്റെ അരങ്ങേറ്റവും കൂടാതെ യുവജനോത്സവ വേദികളിലെ മത്സരങ്ങൾക്കായിയുള്ള ഒരുക്കങ്ങളുടെ ചിലവും. അത്തരത്തിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളിൽ എനിക്ക് പങ്കെടുക്കാൻ വേണ്ടി എന്റെ വീട്ടുകാർ ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.
ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് അങ്ങനെ ചിലവ് വരുമ്പോൾ അത് വലിയ ഒരു കാര്യമാണ്. അത് ഒരിക്കലും ആ ഞങ്ങളുടെ മകൾ ഒരു സിനിമ നടിയാകും ലക്ഷങ്ങൾ കൊണ്ടുവരും എന്നൊന്നും അറിഞ്ഞിട്ടില്ല, അവർ എനിക്കുവേണ്ടി പണം ചെലവാക്കിയത്.
എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും കൂടെ ഉണ്ടാകുക ഇതായിരുന്നു അവരുടെ മനസ്സിൽ, മത്സരങ്ങളിൽ ഞാൻ പങ്കെടുക്കുന്ന ഓരോ ഐറ്റത്തിനും വേണ്ടുന്ന വസ്ത്രങ്ങൾ, അത് പോലെ അന്ന് സിഡി ഒന്നും ഇല്ലാത്തതു കൊണ്ട് പക്ക മേളത്തിന് തന്നെ ഒരുപാടു പണം ചെലവാകും.
Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ
ഇന്ന് അതൊക്കെ ഒരു പ്രയാസവും ഇല്ലാത്തതും ഒപ്പം പണച്ചിലവും കുറവുള്ള കാര്യമാണ്. കലാകാരി എന്ന നിലയിൽ എന്നെ വളർത്തിയെടുത്തത് എന്റെ വീട്ടുകാരാണ്. എന്റെ മാത്രമല്ല ഏല്ലാവർക്കും ഇങ്ങനെ തന്നെയായിരിക്കും. എന്നിരുന്നാലും എന്റെ അച്ഛനും അമ്മയും അവർ എനിക്ക് നൽകിയ സാമ്പത്തികവും മാനസിക പിന്തുണയുമാണ് ഒരു നടിയെന്ന നിലയിൽ എനിക്ക് പിന്നീട് മലയാള സിനിമയിൽ അറിയപ്പെടാൻ സഹായകമായത് എന്നും നവ്യ പറയുന്നു.
അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയിൽ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് എൻ മേനോനുമായി വിവാഹിതയാകുന്നത്. ഇവർക്കൊരു മകനുമുണ്ട് സായി കൃഷ്ണ.
വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യാ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും തിരികെ വന്നിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് നവ്യാ നായരുടെ സ്വദേശം. അച്ഛൻ രാജു ടെലികോം ഡിപ്പാർട്‌മെന്റിൽ ജോലിക്കാരനും അമ്മ വീണ കായംകുളം എംഎസ്എം ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയുമായിരുന്നു ഒരു അനുജനാണ് നവ്യക്കുള്ളത്. പ്രശസ്ത സംവിധായകൻ കെ മധു നവ്യയുടെ അമ്മാവനാണ്.