മനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ മലയാളം പതിപ്പ് സീസൺ മൂന്ന് ഏഷ്യാനെറ്റ് ചാനലിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഉദ്യോഗ ജനകമായി സംഭവ വികാസങ്ങളിലൂടെ യാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്. നിരവധി ആരാധകരാണ് ഷോയിക്കും ഷോയിലെ ഓരോ മൽസരാർത്ഥികൾക്കും ഉള്ളത്.
മൂന്നാം പതിപ്പ് ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര. നടിയായും ഗായികയായും മോഡലായും ഒക്കം സജീവമായിരുന്നെങ്കിലും ബിഗ്ബോസിലൂടെയാണ് ഋതു കൂടുതൽ ജനശ്രദ്ധ നേടാൻ തുടങ്ങിയത്. നരിവധി ആരാധകരാണ് താരത്തിന് ഉള്ളത്.
ഷോയിൽ മണിക്കുട്ടനെ ഋതു മണിക്കുട്ടനെ പ്രണയിക്കും എന്ന സൂചനകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും സൂര്യ മേനോൻ മണിക്കുട്ടൻ വിഷയങ്ങളായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്. അതേ സമയം ഋതു മന്ത്രയുടെ സുഹൃത്തും നടനും മോഡലുമായ ജിയ ഇറാനി ഋതുവുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
നേരത്ത സമൂഹമാധ്യമങ്ങളിൽ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ജിയ പങ്കുവെച്ചിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് ആരാധകർ ചോദിച്ചിരുന്നെങ്കിലും ആത്മമിത്രം എന്നാണ് ജിയ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ നാല് വർഷമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിയ ഇറാനി.
ഈ ബന്ധം കൊച്ചിയിലുള്ള മിക്കവർക്കും അറിയാമെന്നും അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ ഋതുവിന്റെ പേരിനോട് ചേർത്ത് കൊണ്ട് റംസാന്റെ പേര് പറയുന്നതിൽ തനിക്ക് യാതൊരു പ്രശ്നമില്ലെന്നും ഋതു അവിടെ നിൽക്കുമെന്ന് തനിക്ക് അറിയാമെന്ന് ജിയ പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ഋതുവും താനും പ്രണയത്തിലാണെന്ന് ജിയ വെളിപ്പെടുത്തി. തങ്ങൾ ഒരുമിച്ചു യാത്രകൾ ചെയ്യാറുണ്ടെന്നും അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും ജിയ പറയുന്നു. ഋതുവും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഋതു ബിഗ്ബോസ് വിജയി ആയി വരുന്ന നിമിഷത്തെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നുമാണ് ജിയ പറയുന്നത്.
ഋതുവിനെ താൻ കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണെന്നും നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾ ഓരു പോലെ ചിന്തിക്കുന്നവരാണെന്ന് മനസിലായതെന്നും ജിയ പറയുന്നു. അതേസമയം ഷോയിൽ നിന്നും ഋതുവിനെതിരെ വരുന്ന ആരോപണങ്ങൾ സത്യമല്ലെന്നും പല ട്രോളുകളും തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും ജിയ തുറന്ന് പറഞ്ഞു. ഋതു റംസാനെ തന്റെ ഇളയ സഹോദരനായി മാത്രമാണ് കണ്ടിട്ടുള്ളു എന്നാണ് ജിയ ഇറാനി പറയുന്നത്.
നൂറ് ദിവസത്തെ ഷോയിൽ അവർ ഒരുമിച്ചാണെന്നും അത് തന്നെ ബാധിക്കുന്നില്ലെന്നും ഞങ്ങൾ തമ്മിൽ അടുത്ത ആത്മബന്ധമുണ്ടെന്നും ജിയ ഇറാനി പറഞ്ഞു. അതേസമയം താൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്നും വർഷങ്ങളായി വേർപിരിഞ്ഞ് ജീവിക്കുകയാണെന്നും എന്നാൽ ലീഗലി ഡിവേഴ്സ് ആകുന്നത് ഋതു ബിഗ്ബോസിലേക്ക് പോയതിന് ശേഷമാണെന്നും ജിയ പറഞ്ഞു.
വിവാഹമോചിതനായതിന് ശേഷം ഋതുവും താനും തമ്മിലുള്ള ചിത്രങ്ങൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ തീരുമാനിച്ചിരുന്നെന്നും ജിയ പറഞ്ഞു. ഞങ്ങളുടെ ബന്ധം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും ജിയ പറഞ്ഞു.