ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. നിരവധി സൂപ്പർഹിറ്റു സിനിമകൾ ഇന്ത്യൻ സിനിമാ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള സൽമാൻ ഖാൻ ഇതുവരേയും വിവഹം കഴിച്ചിട്ടില്ല. നിരവധി വിവാദങ്ങളിലും പെട്ടിട്ടുള്ള താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനൊന്ന് വിജയം നേടാറുണ്ട്.
2015 ൽ പുറത്തിറങ്ങി 1000 കോടി ക്ലബ്ബിൽ വരെയെത്തിയ സിനിമയാണ് ബജ്‌റംഗി ഭായിജാൻ. കബീർ ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ എഴുതിയത് ബാഹുബലിയുടെ തിരക്കതാകൃത്തും എസ്എസ് രാജമൗലിയുടെ പിതാവുമായ കെവി വിജയേന്ദ്ര പ്രസാദ് ആയിരുന്നു.
അതുവരെ അവതരിപ്പിക്കാത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സൽമാൻ ഖാന്റെ ബജ്‌റംഗി ഭായിജാനിലെ വേഷം. നർമ്മത്തിനും ഇമോഷണൽ രംഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി കൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. അതുകൊണ്ടുതന്നെ ആരാധകർ മാത്രമല്ല കുടുംബ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
ചിത്രത്തിലെ മറ്റൊരു ജനപ്രിയ കഥാപാത്രമായിരുന്നു മുന്നി എന്ന പെൺകുട്ടി. ഒരു പാക്കിസ്താനി പെൺകുട്ടി ആണ് മുന്നി. സാഹചര്യവശാൽ ഇന്ത്യയിൽ അകപ്പപെട്ട് പോകുന്ന അവളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന കഥാപാത്രത്തെ ആണ് സൽമാൻ ഖാൻ അവതരിപ്പിച്ചത്.
തുടർന്ന് ഈ കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.
ഹർഷാലി മൽഹോത്ര എന്ന ബാലിക ആയിരുന്നു മുന്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ഏകദേശം 12 വയസ്സ് മാത്രമാണ് താരത്തിന് ഉള്ളത്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖം ഏറെ വൈറലായിരുന്നു. അഭിമുഖത്തിൽ സൽമാൻഖാനെ കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.
Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ
ബജ്‌റംഗി ഭായിജാന് എന്ന ചിത്രത്തിന് ശേഷം ഏറെ അവസരങ്ങൾ തേടി വന്നു എന്നാൽ സൽമാൻ ഖാൻ തന്നെ ചിത്രങ്ങൾ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല എന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്. ഇതിന് വ്യക്തമായ ഒരു കാരണവും സൽമാൻഖാൻ നൽകിയിരുന്നു എന്നും താരം പറയുന്നു. ബജ്‌റംഗി ഭായിജാന് എന്ന ചിത്രം തൻറെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ഇപ്പോഴും ആ കഥാപാത്രത്തോടും സിനിമയോടും ഏറെ കടപ്പെട്ടിരിക്കുന്നു.
ഈ ചിത്രം അവതരിപ്പിച്ചതിനു ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ സൽമാൻ ഖാൻ പറഞ്ഞത് അതൊന്നും എടുക്കേണ്ട എന്നായിരുന്നു. തൽക്കാലം പഠനത്തിൽ ശ്രദ്ധിക്കാനും അതിനുശേഷം സിനിമയിൽ ഒരു വലിയ എൻട്രി നടത്താം എന്നുമായിരുന്നു സൽമാൻഖാൻ നൽകിയ ഉപദേശമെന്നാണ് താരം പറയുന്നത്.