വലിയ ആരവങ്ങൾ ഒന്നുമില്ലാതെ എത്തി തകർപ്പൻ വിജയം നേടിയ സിനിമയായിരുന്നു 1994ൽ പുറത്തിറങ്ങിയ കിന്നരിപ്പുഴയോരം. ഹരിദാസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് കോമഡി ചിത്രം മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു.
ശ്രീനിവാസൻ, ജഗതി, സിദ്ദിഖ്, തിലകൻ, ദേവയാനി, മുകേഷ് എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ഗാനങ്ങളും തകർപ്പൻ കോമഡി രംഗങ്ങളുമായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
അതേ സമയം ഈ സിനിമയുടെ ക്ലൈമാക്സ് കിട്ടാതെ ഷൂട്ടിങ് നിർത്തി വയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ഹരിദാസ്. ഒരു രക്ഷയുമില്ലാതെ മുംബൈയിലുള്ള പ്രിയദർശനെ വിളിച്ചു വരുത്തിയാണ് ക്ലൈമാക്സ് ശരിയാക്കിയതെന്നുമാണ് ഹരിദാസ് പറയുന്നത്. മാസ്റ്റർ ബിൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹരിദാസിന്റെ വെളിപ്പെടുത്തൽ.
ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:
കിന്നരിപ്പുഴയോരം എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയും, പ്രിയദർശനും, ശ്രീനിവാസനും എന്റെയൊപ്പം ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ക്ളൈമാക്സ് ശരിയാവുന്നില്ല. അങ്ങനെ ഷൂട്ടിങ് നിർത്തി വയ്ക്കേണ്ടി വന്നു. അന്ന് മുംബൈയിൽ ആയിരുന്നു പ്രിയദർശൻ. അങ്ങേരെ വിളിച്ചു വരുത്തി ക്ളൈമാക്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ പറഞ്ഞു.
നിലവിലുള്ള ആർട്ടിസ്റ്റുകൾ വെച്ചുള്ള ക്ളൈമാക്സ് ശരിയാവില്ലെന്ന് തോന്നി. ഒരു പുതിയ ആർട്ടിസ്റ്റിനെ കൊണ്ട് വരുന്നതായിരിക്കും നല്ലതെന്ന് പ്രിയദർശൻ പറഞ്ഞു. അങ്ങനെയാണ് മുകേഷിനെ ക്ളൈമാക്സിൽ കൊണ്ടുവരുന്നതെന്നും ഹരിദാസ് പറയുന്നു.
Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ
അതേ സമയം ഈ സിനിമയുടെ കഥ പ്രിയദർശന്റെതായിരുന്നു. പ്രിയദർശന്റെ കഥയ്ക്ക് ഗാനരചയിതാവ് കൂടിയായ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു തിരക്കഥ എഴുതിയത്.