മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മുൻ ബിഗ് ബോസ് മൽസരാർത്ഥി ദയാ അശ്വതി. സോഷ്യൽ മീഡിയയിൽ സജിവമായ ദയാ അശ്വതി സ്ഥിരം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ്.
താരത്തിന്റെ ആദ്യവിവാഹവും വിവാഹ മോചനവും എല്ലാം നിരവധി തവണ സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിഷയമായിരുന്നു. അതേ സമയം താരം രണ്ടാമതും വിവാഹിതയായി എന്ന വാർത്ത പുറത്തുവന്നത് അടുത്തിടെ ആയിരുന്നു.
ഉണ്ണി എന്ന് വിളിക്കുന്ന ഭർത്താവിനൊപ്പമുള്ള നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. വിവാഹമോചനം കഴിഞ്ഞ് ഏറെ വർഷം ഒറ്റക്കായിരുന്നുവെന്നും ഇപ്പോഴാണ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ തോന്നിയതെന്നും വിവാഹത്തെ കുറിച്ച് പറയുമ്പോൾ നടി സൂചിപ്പിച്ചിരുന്നു.
വിവാഹ വാർത്ത പറഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഭർത്താവ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയെന്ന് പറഞ്ഞ് ദയ ലൈവിൽ വരികയും ചെയ്തു. എന്നാലിപ്പോൾ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ഉണ്ണിയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ ഫേസ്ബുക്കിൽ ദയ പങ്കുവെച്ചിരുന്നു. ഇതിന് താഴെ മോശം കമന്റിട്ടവർക്ക് ചുട്ടമറുപടിയാണ് ദയ കൊടുത്തത്.
ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിന് തക്ക മറുപടി പറഞ്ഞ് ദയ എത്തുകയും ചെയ്തു. നീ മറ്റുള്ളവരുടെ ലക്ഷണം പറയാൻ നീ ആരാ കണിയാനോ പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാൻ നിന്നെ ഞാൻ ഏൽപ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈൽ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നുമാണ് ദയയുടെ മറുപടി.
ഇത് മാത്രമല്ല രണ്ട് ആൺമക്കളുടെ അമ്മയായ ദയ ഇങ്ങനെ ഫോട്ടോസ് ഇടുന്നതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ബിഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്ത മത്സരാർഥിയായിരുന്നു ദയ അച്ചു. മത്സരത്തിൽ നിന്ന് പുറത്ത് വന്നതിന് ശേഷം കൊച്ചിയിൽ ഫ്ളാറ്റെടുത്ത് കഴിയുകയായിരുന്നു.
ഇടയ്ക്ക് താൻ രണ്ടാമതും വിവാഹം കഴിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടാവില്ലെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ആഴ്ചകൾക്ക് മുൻപാണ് താൻ രണ്ടാമതും വിവാഹിതയായെന്നും ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്നും താരം പറഞ്ഞത്. ഇതിൽ വിമർശനവുമായി വന്നവരോട് എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് നിങ്ങളല്ലെന്ന് ദയ പറഞ്ഞിരുന്നു.
തന്റെ പതിനാറാമത്തെ വയസിലാണ് ദയ അച്ചു ആദ്യമായി വിവാഹിതയാവുന്നത്. രണ്ട് മക്കൾ ജനിച്ചതിന് ശേഷം 22 വയസിൽ വിവാഹബന്ധം വേർപ്പെടുത്തി. ഇപ്പോൾ 37 വയസായി. ആദ്യ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് മക്കൾക്കൊപ്പം ജീവിക്കുകയാണ്. എന്നാൽ താൻ അന്ന് മുതൽ ഒറ്റയ്ക്ക് ആയിരുന്നുവെന്നും ഇപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നിയതെന്നും അതുകൊണ്ട് തീരുമാനം എടുത്തുവെന്നും സൂചിപ്പിച്ചിരുന്നു.
എന്നാൽ എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് ആരാധകർക്ക് പറയാനുള്ളത്. ഇതിനിടെ തന്റെ പേരിൽ വരുന്ന ചില ട്രോളുകൾക്ക് മറുപടിയും ദയ പറഞ്ഞിരുന്നു. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസിലെ സൂര്യയുടെ പേരിനൊപ്പമാണ് ദയയെ കൂടി ട്രോളന്മാർ ഏറ്റുപിടിച്ചത്.
സൂര്യയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്തിനാണെന്ന് മനസിലാവുന്നില്ല. ബിഗ് ബോസിലേക്ക് വന്നത് മുതൽ സൂര്യയെ എനിക്ക് പിടിക്കുന്നില്ല. ഒരു കഴിവുമില്ലാത്ത ആളായത് കൊണ്ടാണോ ബിഗ് ബോസ് തീരുന്നത് വരെ പുറത്ത് ആവാതെ നിന്നതെന്ന് ദയ ചോദിക്കുന്നു.