മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുർഗാ കൃഷ്ണ. പിന്നീട് ഒരുപിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ട ദുർഗ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.
വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുർഗാ കൃഷ്ണ മികച്ച വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. അർജിൻ രവീന്ദ്രാനായിരുന്നു താരത്തെ വിവാഹം കഴിച്ചത്. നാല് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇവരുടെ വിവാഹ ചടങ്ങുകളുടെയും റിസപ്ഷന്റെയും എല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെകുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അർജുനും ദുർഗയും
ഒരു അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ദുർഗ തുറന്നു പറയുന്നത്. ഒരു ട്രെയിൻ യാത്രയിലാണ് അർജ്ജുൻ തന്നോട് ആദ്യമായി ഇഷ്ടമാണെന്ന് പറയുന്നത് എന്നാണ് ദുർഗാ കൃഷ്ണ പറയുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കൈ മുറുകെ പിടിച്ച് കവിളത്ത് ഒരു മുത്തം നൽകി ഐ ലൗ യൂ എന്ന് അർജുൻ പറഞ്ഞപ്പോൾ ആദ്യം ഇഷ്ടമാണ് എന്ന് മറുപടി പറഞ്ഞത് ഭയംകൊണ്ട് ആയിരുന്നു എന്നാ താരം പറയുന്നു, ഉമ്മ ലഭിച്ച ശേഷം താൻ ശ്രദ്ധിച്ചത് ആരെങ്കിലും കണ്ടോ എന്നായിരുന്നു എന്നും താരം വ്യക്തമാക്കി.
അന്ന് മുതൽ ഇന്ന് വരെ ഉള്ള തങ്ങളുടെ ബന്ധത്തിന് ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ടായിരുന്നു എന്നും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ കൂടി ഒന്നിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് എന്നും താരം പറയുന്നു.