മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ എന്ന പ്രകൃതി. ബാലതാരമായിട്ടാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.
അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമകളിലും സീരിയലുകളിലും തിളങ്ങിയ അനുശ്രീ അടുത്തിടെയാണ് രഹസ്യമായി വിവാഹിതയായത്.
സീരിയൽ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും രഹസ്യമായി തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയായിരുന്നു. ഇപ്പോഴും നടിയുടെ കല്യാണ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും മറ്റു വൈറലാണ്.
ഇപ്പോഴിതാ സിനിമാ സീരിയൽ നടിയും വേ്‌ളാഗറുമായ നടി അനു ജോസഫ് വിവാഹത്തിന്റെ പുതുമോഡിയിലുള്ള അനുശ്രീയെയും ഭർത്താവ് വിഷ്ണുവിനെയും കാണാനായി എത്തിയിരിക്കുകയാണ്. അനുശ്രീയുടെ വീട്ടിൽ എത്തി അനു ജോസഫ് സർപ്രൈസ് നൽകസുകായായിരുന്നു.
ഞാൻ ഒറ്റയ്ക്കാണെന്ന ഫീൽ ഒരിക്കലും ഇല്ല എന്നതാണ് വിവാഹത്തോടെ വന്ന മാറ്റമെന്ന് അനുശ്രീ പറയുന്നു. കുക്കിങ് ഉൾപ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്. ജീവിതത്തിൽ മിസിങ് എന്ന ഫീലിങ് ഇല്ല എന്നതാണ് സന്തോഷമുള്ള കാര്യം. ഞങ്ങളുടെ വിവാഹക്കാര്യത്തിൽ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം എന്നും അനുശ്രീ പറയുന്നു.
ഇതുവരെ നടന്നതൊന്നും വ്യക്തമായ പ്ലാനോട് കൂടിയായിരുന്നില്ല. സീതയുടെ സെറ്റിൽ വച്ചാണ് ആദ്യമായി വിഷ്ണുവിനെ പരിചയപ്പെടുന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ചെയ്യുമ്പോൾ മുതൽ ഇഷ്ടത്തിലായി. ആദ്യം വിഷ്ണുവാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമത് നിരസിച്ചു.
പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോൾ ഒരുപാട് കാര്യങ്ങളിൽ സാമ്യതയുള്ളതായി തോന്നി. എന്റെ ജീവിത പങ്കാളിയെ കുറിച്ച് എനിക്കൊരു സങ്കല്പമുണ്ടായിരുന്നു. അതുപ്പോലെയാണ് വിഷ്ണുവെന്ന് മനസിലായി.
പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങിയതിനു അടുത്ത മാസം തന്നെ വീട്ടിൽ അറിയിച്ചു. ആകെ പ്രശ്‌നമായി. എന്റെ ഫോണൊക്കെ വാങ്ങിവച്ചു. അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെങ്കിൽ കൂടി ഞാൻ വിഷ്ണുവിനോട് സംസാരിക്കുമായിരുന്നു. ജാതകം നോക്കിയപ്പോൾ ഇത്ര വയസ്സിനുള്ളിൽ വിവാഹം വേണമെന്നു കണ്ടു. അതോടെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി.
എന്നാൽ വിഷ്ണുവിനെ മാത്രമേ വിവാഹം ചെയ്യൂവെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. വിഷ്ണുവിനെ വിവാഹം ചെയ്യണമെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിക്കോളൂ ഞങ്ങൾ നടത്തിത്തരില്ല എന്നായിരുന്നു വീട്ടുകാരുടെ പക്ഷം. സീരിയൽ ലൊക്കേഷനിൽ നിന്നല്ല വിഷ്ണുവിനൊപ്പം പോയത്. വീട്ടിൽ എല്ലാവരെയും വിളിച്ചു വരുത്തി ഞാനിങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങി പോയത്. അമ്മ ഒരുപാട് തടയാൻ നോക്കി. പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നും അനുശ്രീ പറയുന്നു.
ഇതുവരെ നടന്നതൊന്നും വ്യക്തമായ പ്ലാനോട് കൂടിയായിരുന്നില്ല. സീതയുടെ സെറ്റിൽ വച്ചാണ് ആദ്യമായി വിഷ്ണുവിനെ പരിചയപ്പെടുന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ചെയ്യുമ്പോൾ മുതൽ ഇഷ്ടത്തിലായി. ആദ്യം വിഷ്ണുവാണ് ഇഷ്ടമാണെന്ന് പറഞ്ഞത് ആദ്യമത് നിരസിച്ചു.
പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോൾ ഒരുപാട് കാര്യങ്ങളിൽ സാമ്യതയുള്ളതായി തോന്നി. എന്റെ ജീവിത പങ്കാളിയെ കുറിച്ച് എനിക്കൊരു സങ്കല്പമുണ്ടായിരുന്നു. അതുപ്പോലെയാണ് വിഷ്ണുവെന്ന് മനസിലായി.
പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങിയതിനു അടുത്ത മാസം തന്നെ വീട്ടിൽ അറിയിച്ചു. ആകെ പ്രശ്‌നമായി. എന്റെ ഫോണൊക്കെ വാങ്ങിവച്ചു. അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെങ്കിൽ കൂടി ഞാൻ വിഷ്ണുവിനോട് സംസാരിക്കുമായിരുന്നു. ജാതകം നോക്കിയപ്പോൾ ഇത്ര വയസ്സിനുള്ളിൽ വിവാഹം വേണമെന്നു കണ്ടു. അതോടെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി.
എന്നാൽ വിഷ്ണുവിനെ മാത്രമേ വിവാഹം ചെയ്യൂവെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. വിഷ്ണുവിനെ വിവാഹം ചെയ്യണമെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിക്കോളൂ ഞങ്ങൾ നടത്തിത്തരില്ല എന്നായിരുന്നു വീട്ടുകാരുടെ പക്ഷം. സീരിയൽ ലൊക്കേഷനിൽ നിന്നല്ല വിഷ്ണുവിനൊപ്പം പോയത്. വീട്ടിൽ എല്ലാവരെയും വിളിച്ചു വരുത്തി ഞാനിങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങി പോയത്. അമ്മ ഒരുപാട് തടയാൻ നോക്കി. പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നും അനുശ്രീ പറയുന്നു.
എല്ലാ സങ്കടങ്ങളും പിണക്കങ്ങളും മാറി അമ്മ ഓകെ ആകട്ടേയെന്നും അനു ജോസഫ് പറയുന്നു. അതേ സമയം വിവാഹ ഫോട്ടോകൾ വൈറലായതോടെയാണ് അനുശ്രീയുടെ രഹസ്യ വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്.
എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.