മികച്ച ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമയിലെ യിവ നായികമാരിൽ മുൻ നിരയിലെക്കെത്തിയ നടിയാണ് അന്നാ ബെൻ. പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായി ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നാ ബെൻ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
പിന്നീട് ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്ന കരിയർ ബ്രേക്ക് ലഭിച്ച അന്ന പിന്നീട് ഹെലൻ എന്ന ചിത്രത്തിലും മൂന്നാമത് കപ്പേള എന്ന ചിത്രത്തിലും തന്റെ മാസ്മരിക അഭിനയ മികവ് മലയാളിക്ക് കാണിച്ചു കൊടുത്തു.
ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അന്ന ബേബി മോൾ ന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. രണ്ടാമത്തെ ചിത്രം ഹെലൻ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ, മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറിയത്.
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയായിരുന്നു അന്നയുടെ മൂന്നാമത്തെ ചിത്രം. റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ ഹിറ്റായിരുന്നു.
അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തായ സ്റ്റീവിന് പിറന്നാൾ ആശംസകൾ നേർന്നാണ് അന്നയുടെ പുതിയ പോസ്റ്റ്.
ജന്മദിനാശംസകൾ കിളി. എന്റെ കുഞ്ഞനിയനും വല്യേട്ടനുമായ സ്‌മൈലിംഗ് പാക്കേജ്. ഐ ലവ് യൂ, നീയുമായി ഒരു പാർട്ടി നടത്താൻ ഞാൻ കാത്തിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് അന്ന സ്റ്റീവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്.
അന്നയും സ്റ്റീവും ഒരുമിച്ചുള്ള ഒരു ചിത്രവും സ്റ്റീവ് തനിച്ചുള്ള ഒരു ചിത്രവുമാണ് അന്ന പങ്കുവച്ചിരിക്കുന്നത്. കൂടാതെ സ്‌കൂട്ടർ കിക്കറടിക്കുന്ന സ്റ്റീവിന്റെ ഒരു ബൂമറാഗ് വീഡിയോയും അന്നയുടെ മുടിയിൽ ടിഷ്യൂ പേപ്പർ പിച്ചിയിടുന്ന സ്റ്റീവിന്റെ മറ്റൊരു ബൂമറാഗ് വീഡിയോയും അന്ന പങ്കുവച്ചിട്ടുണ്ട്.
അതേ സമയം ജൂഡ് ആൻറണി ഒരുക്കുന്ന സാറാസ്എന്ന ചിത്രമാണ് ഇനി അന്നയുടേതായി റിലീസിനൊരുങ്ങുന്നത്. യുവതാരം സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ശാന്ത മുരളിയും പികെ മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങി നിരവധി സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം ഈ ചിത്രത്തിൽ അന്നയുടെ അച്ഛൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.