കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിരുന്നു, അഹങ്കാരി എന്ന പേരുള്ളതുകൊണ്ട് മര്യാദയ്‌ക്കൊരു കല്യാണ ആലോചനയും വന്നില്ല: സാന്ദ്ര തോമസ് പറയുന്നു

900

സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവും ആയി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗർഭിണികൾ, ആമേൻ, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.

1991 മുതൽ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ചാണ് സിനിമ നിർമ്മാണ രംഗത്തും എത്തിയത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര തോമസ് സിനിമകൾ നിർമ്മിച്ചിരുന്നത്. സഖറിയയുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി എന്ന മോഹൻലൽ ചിത്രം എന്നിവയെല്ലം ഇവർ നിർമ്മിച്ചതാണ്.

Advertisements

അതിനിടെ ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയിൽ പുതിയ ഒരു നിർമ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോൾ.

Also Read
മമ്മുട്ടി മോഹൻലാൽ ചിത്രങ്ങളെ തറപറ്റിച്ച ഇക്കിളി പടങ്ങളിലെ നായികമാരായിരുന്ന രേഷ്മയും സിന്ധുവും മറിയയും ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

അതേ സമയം വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറും ഇണ്ട്. ഇപ്പോഴിതാ താൻ വിവാഹത്തിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

2016 ൽ ആയിരുന്നു വിവാഹം. വിൽസൺ തോമസ് എന്നാണ് ഭർത്താവിന്റെ പേര്. പപ്പ മിക്ക ദിവസവും ഓരോ പ്രപ്പോസലുമായി വരും. എനിക്ക് ഒന്നും ഇഷ്ടപ്പെടാറില്ല. ഒന്നാമത് ഞാൻ കല്യാണം കഴിക്കാൻ തയാറല്ലായിരുന്നു. കല്യാണം കഴിച്ചാലും എങ്ങനെയാകുമെന്ന് അറിയില്ലായിരുന്നു. കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിട്ടൊക്കെയുണ്ട്.

പക്ഷേ, ഒരു കുടുംബത്തിന്റെ ചട്ടക്കൂടിൽ നിൽക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്റെ പ്രായത്തിൽ ഇള്ള സുഹൃത്തുക്കൾ ഇല്ല. ഇടപഴകുന്നതു മുഴുവൻ മുതിർന്നവരുമായിട്ടായിരുന്നു. അഹങ്കാരി എന്ന പേരുള്ളതുകൊണ്ട് മര്യാദയ്‌ക്കൊരു ആലോചനയും വരില്ല. സാന്ദ്രാ തോമസോ വേണ്ടപ്പാ എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.

Also Read
ബഹുമാനിക്കില്ലായിരിക്കും പക്ഷേ ബഹുമാനമുണ്ടെന്ന് ഒരിക്കലും അഭിനയിക്കില്ല, പുതുതലമുറ പ്രശ്‌നക്കാരല്ലെന്ന് സിദ്ധിഖ്

പിന്നീട് പപ്പ കാണിച്ച കുറെ ഫോട്ടോകളിൽ നിന്ന് ഒരെണ്ണം സിലക്ട് ചെയ്യുകയായിരുന്നു. കാഴ്ചയിൽ എനിക്കിഷ്ടപ്പെട്ടു. ബാക്കി ഒന്നും ഞാൻ ചോദിച്ചില്ല. ഞാൻ സമ്മതം പറഞ്ഞതോടെ പപ്പ പുള്ളിയെ വിളിച്ചു സംസാരിച്ചു. ഞങ്ങൾ സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ ഒത്തിരി സമയം അത് നീണ്ടുപോയി.

പിന്നെ പുള്ളി എന്നെ പ്രൊഡ്യൂസർ ആയി കണ്ടല്ല സംസാരിച്ചത്. അതെനിക്കിഷ്ടപ്പെട്ടു. പിന്നെ എനിക്കു തോന്നി വച്ച് താമസിപ്പിച്ചാൽ എന്റെ മനസ്സു മാറുമെന്ന്. അങ്ങനെ പെട്ടെന്നു കയറി അങ്ങ് കല്യാണം കഴിക്കുക ആയിരുന്നു എന്നും സാന്ദ്ര പറഞ്ഞു. കല്യാണം കഴിഞ്ഞ സമയത്ത് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നുവെന്നും സാന്ദ്ര പറയുന്നു.

ദിവസവും അൻപതു പേരെയെങ്കിലും കണ്ടു സംസാരിച്ചിരുന്ന ആളായിരുന്നു ഞാൻ മാഡം അതു വേണോ, ഇതു വേണോ എന്നൊക്കെ ചോദിച്ച് ആളുകൾ എന്റെ പിറകെ നടന്നിരുന്ന കാലത്തു നിന്ന് എടീ ഒന്നു പോയി മീൻ കഴുകിക്കൊണ്ടു വന്നേ എന്ന് എന്നോടു പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്ന് സാന്ദ്ര പറയുന്നു.

ഏഹ് ഞാനോ എന്നായിരുന്നു ആദ്യം തോന്നിക്കുത്ത്. പിന്നെ എനിക്കു മനസ്സിലായി അവരെന്നെ സെലിബ്രിറ്റി ആയിട്ടല്ല അവരുടെ മോളായിട്ടാണു കാണുന്നതെന്ന്. വീട്ടമ്മ എന്ന വേഷത്തിലേക്കു ഞാൻ ചുരുങ്ങുന്നു എന്നു മനസ്സിലാ ക്കി തുടങ്ങിയപ്പോഴാണ് ഞാൻ വീണ്ടും സിനിമയിലേക്കു വന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Also Read
അവരൊക്കെ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്: വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ

Advertisement