മമ്മൂക്ക പോലും എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടല്ല, അന്ന് ദുൽഖർ എഴുതിയത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി: വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

3016

അലി അക്ബർ സംവിധാനം ചെയ്ത എന്റെ സോണിയ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും ശക്തമായ വേഷങ്ങൾ അവതരിപ്പച്ച നടനാണ് മനോജ് കെ ജയൻ.

നായകനായും വില്ലനായും സഹനടനായും ഒക്ക താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം തന്നെ ഒരു കാലഘട്ടത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന മനോജ് കെ ജയൻ ഇന്ന് ദുൽഖറിനും പ്രണവിനു മൊക്കെയൊപ്പം തന്റെ അഭിനയ ജീവിതം തുടരുകയാണ്.

Advertisements

രണ്ട് കാലഘട്ടത്തിൽ രണ്ട് തലമുറയ്ക്കൊപ്പമുള്ള ആ യാത്ര മനോജ് കെ. ജയൻ എന്ന നടനെ സംബന്ധിച്ച് അവിസ്മരണീയമാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിൽ ദുൽഖറിന്റെ ചേട്ടനായാണ് മനോജ് കെ. ജയൻ എത്തുന്നത്. ദുൽഖറുമായും മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും തന്നെകുറിച്ച് ദുൽഖർ എഴുതിയ നല്ല വാക്കുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനോജ് കെ ജയൻ.

Also Read
കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ

ദുൽഖറിനെ കുറിച്ച് ഞാൻ പറയേണ്ട ആവശ്യമില്ല. മമ്മൂക്കയുടെ മകൻ എന്നതിനേക്കാൾ ഉപരി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്ത ആളാണ് ദുൽഖർ. ആളുകളോടുള്ള പെരുമാറ്റം മുതിർന്നവരോട് കാണിക്കുന്ന ബഹുമാനമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഒരു കുറ്റവും പറയാൻ പറ്റാത്ത പേഴ്സണാലിറ്റിയാണ്. ചാലുവെന്നാണ് അവനെ ഞങ്ങളൊക്കെ വിളിക്കാറ്.

മമ്മൂക്കയുടെ കൂടെ വല്ല്യേട്ടൻ സിനിമ ചെയ്യുമ്പോൾ അതിന്റെ ഒരു ഷെഡ്യൂൾ മദ്രാസിൽ ഉണ്ടായിരുന്നു. വല്യേട്ടനിൽ ഞാൻ മമ്മൂക്കയുടെ അനിയനായിട്ടാണ് അഭിനയിക്കുന്നത്. അന്ന് മമ്മൂക്കയുടെ വീട്ടിൽ പോയപ്പോൾ ദുൽഖറിനെ അന്വേഷിച്ചിരുന്നു. അവൻ സ്‌കൂളിൽ പോയിരിക്കുകയാണെന്ന് മമ്മൂക്ക പറഞ്ഞു.
ആ കാലം മുതലേ എനിക്ക് ദുൽഖറിനെ അറിയാം.

പിന്നീട് ദുൽഖർ ദുബായിലൊക്കെ കുറച്ചുനാൾ വർക്ക് ചെയ്തു. ആ സമയത്തും ഞാൻ ദുൽഖറിനെ കണ്ടിരുന്നു. അവിടെ ഞങ്ങൾ ശിവാജി സിനിമയൊക്കെ ഒരുമിച്ച് കണ്ടിരുന്നു. തിയേറ്ററിൽ എന്റെ ഫ്രണ്ടിലിരുന്ന ദുൽഖർ രജനീകാന്തിനെ സ്‌ക്രീനിൽ കണ്ടപ്പോൾ ആർത്തുവിളിച്ചു. എടാ മമ്മൂക്കയുടെ മകനാണോ ഈ കാണിക്കുന്നതെന്ന് അപ്പോൾ തോന്നി. എന്റെ കഴിഞ്ഞ പിറന്നാളിന് ദുൽഖർ എന്നെ കുറിച്ച് എഴുതിയ വാക്കുകൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.

ഇത് ഞാൻ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക എന്നെ കുറിച്ച് ആരും ഇങ്ങനെ തുറന്ന് പറയാറില്ല. ചാലു എഴുതിയത് കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞുപോയി. മമ്മൂക്ക പോലും എന്നെ കുറിച്ച് ഇത്ര നാളായിട്ടും ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് ചോദിച്ചു. ആ അവൻ പറഞ്ഞല്ലോ അത് മതി (ചിരി) യെന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

എന്നെ കുറിച്ചുള്ള അവന്റെ നല്ല വാചകങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞാൻ ഇമോഷനാലിപ്പോയി. ഒരാളെ കുറിച്ച് നല്ലത് പറയാൻ വലിയ മനസ് വേണം. എന്നെ കുറിച്ച് അവൻ ഒരുപാട് എഴുതി. ചുറ്റുമിരിക്കുന്ന ആളുകളെ മുഴുവൻ പോസിറ്റീവാക്കി അവിടെ ഒരു പ്രകാശം പരത്തുന്ന പേഴ്സണാലിറ്റി ആണ് മനോജേട്ടനെന്നും ഭയങ്കര ലവിങ് ആണെന്നും ഒക്കെ അവൻ എഴുതി.

അതൊക്കെ ജീവിതത്തിൽ കിട്ടുന്ന ഒരു പുരസ്‌കാരമാണ്. എന്നാൽ മമ്മൂക്ക അങ്ങനെ പ്രകടിപ്പിക്കുന്ന ആളല്ല. പക്ഷേ നമുക്കാരു വിഷയം വന്നാൽ നമുക്കൊപ്പം കണ്ണുനിറയുകയും നമ്മൾ ഒരു ചെറിയ തമാശ പറഞ്ഞാൽ പോലും ഉറക്കെ ചിരിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.

Also Read
ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്, കുട്ടിക്കാലത്ത് ചേട്ടനെ ഇങ്ങനെ അടുത്ത് കിട്ടിയിട്ടേയില്ല: മധു വാര്യരെ കുറിച്ച് ഹൃദയം തൊട്ട് മഞ്ജു വാര്യർ

മമ്മൂക്കയുടെ ഉള്ളിൽ വേറൊരു മമ്മൂക്ക ഇല്ല. ഉള്ളിൽ തോന്നുന്നത് ചിലപ്പോൾ അതേപോലെ അദ്ദേഹം പറയും. അത് പക്ഷേ ചിലർക്ക് ഇറിറ്റേഷനാവും. എന്നാൽ അദ്ദേഹം പറയുന്നത് സത്യമായിരിക്കും. കുറച്ചുകഴിയുമ്പോൾ നമ്മളും അത് തിരിച്ചറിയും എന്നും മനോജ് കെ ജയൻ വ്യക്കമാക്കുന്നു.

Advertisement