ഇക്കഴിഞ്ഞ മാർച്ച് 28 ന് ആരംഭിച്ച ബിഗ്‌ബോസ് മലയാളം സീസൺ 4 ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീക്കിലി ടാസ്‌ക്കോടെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. അഞ്ച് പാവകളെ മത്സരാർത്ഥികൾക്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്.
പാവകൾ കൈവശമുള്ളവർക്ക് പ്രേത്യക അധികാരമുണ്ട്. അഞ്ചാമത്തേയും വലിയതയുമായ പാവയെ കണ്ടെത്തിയത് ബ്ലെസ്ലിയായിരുന്നു. അതിനാൽ ബ്ലെസ്ലിയെ തേടി പ്രത്യേക അധികാരം എത്തുകയും ചെയ്തു. ഡെയ്സി, ജാനകി, റോബിൻ, നിമിഷ എന്നിവരായിരുന്നു പാവയെ നേടിയ മറ്റുള്ളവർ.
എന്നാൽ പിന്നീട് ഡെയ്സിയുടെ പാവയെ റോൺസൺ തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ ഒരാളുടെ പാവയെ മറ്റൊരാൾക്ക് നൽകാനുള്ള അധികാരം ബ്ലെസ്ലിയ്ക്ക് ലഭിച്ചു. ഇതുപയോഗിച്ച് ബ്ലെസ്ലി ജാനകിയുടെ പാവയെ ലക്ഷ്മി പ്രിയയ്ക്ക് നൽകി. പാവ കൈവശമില്ലാത്തവരോട് പുറത്ത് പോകാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതായിരുന്നു പാവയുളളവരും പാവയില്ലാത്തവരും തമ്മിലുള്ള അന്തരം.
Also Read
ഞാൻ കൊടുക്കുന്നതോ കൊടുക്കുന്നതിന്റെ പാതിയൊ എങ്കിലും കിട്ടിയാൽ മതി; തുറന്ന് പറഞ്ഞ് നടൻ സായ് കുമാർ
ഇതിനിടെ ബ്ലെസ്ലിയ്ക്ക് പറ്റിയ മണ്ടത്തരം ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുണ്ടായിരുന്ന ഡെയ്സിയ്ക്ക് ഭക്ഷണം കഴിക്കാനായി അകത്തുവരാൻ വേണ്ടി തന്റെ പാവയെ ബ്ലെസ്ലി നൽകുകയായിരുന്നു. ഇതോടെ ബ്ലെസ്ലിയ്ക്ക് അധികാരം നഷ്ടമാവുകയും വീട്ടിൽ നിന്നും പുറത്താവുകയും ചെയ്തു.
വീക്കിലി ടാസ്‌ക് അങ്ങനെ ഒരു ഭാഗത്തു നടക്കുന്നതിനിടെ ബിഗ് ബോസ് വീട്ടിൽ ആദ്യത്തെ അഗ്‌നി പർവ്വതം പുകയാൻ തുടങ്ങുന്നതിന്റെ സൂചനകളും ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലുള്ള മുതിർന്ന താരമായ ലക്ഷ്മി പ്രിയ അമിതാധികാരം പ്രയോഗിക്കുന്നതായാണ് ചിലർക്കിടയിലെ ചർച്ച.
മുറ്റത്ത് വച്ച് റോൺസൺ, സുചിത്ര, ധന്യ മേരി വർഗീസ് എന്നിവർ തമ്മിലായിരുന്നു ചർച്ച നടന്നത്. സുചിത്രയായിരുന്നു ചർച്ചയ്ക്ക് തുടക്കമിട്ടത്. ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെയായിരുന്നു സുചിത്ര തന്റെ വിയോജിപ്പ് അറിയിച്ചത്. ഇവിടെ ചിലർക്ക് പ്രത്യേക ലീഡർഷിപ്പ് കൊടുത്തിട്ടുണ്ടോ എന്നായിരുന്നു സുചിത്ര മറ്റുള്ളവരോടായി ചോദിച്ചത്.
നമ്മൾ തിരഞ്ഞെടുത്ത ക്യാപ്റ്റനുണ്ട്. അതല്ലാതെ ആരെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായി തോന്നിയിട്ട് ഉണ്ടോ എന്നും സുചിത്ര ചോദിച്ചു. തങ്ങൾക്കും അത് തോന്നിയിട്ടുണ്ടെന്ന് റോൺസനും ധന്യയും പറഞ്ഞു. ഓരോ കാര്യങ്ങളും അടിച്ചേൽപ്പിക്കുകയാണെന്നും ചില സമയങ്ങളിൽ നമ്മൾ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നുമാണ് സുചിത്ര പറയുന്നത്.
ഇന്നലെ ചെറുതായിട്ടേ തോന്നിയുള്ളൂവെന്നും ഇന്ന് ഓവറായി തോന്നിയെന്നും സുചിത്ര പറഞ്ഞു. എന്നാൽ ഇന്നലെയാണ് തനിക്ക് ഓവറായി തോന്നിയതെന്നായിരുന്നു റോൺസൺ പറഞ്ഞത്. നമ്മൾ അത് കാര്യമാക്കേണ്ടെന്നായിരുന്നു ധന്യയും റോൺസണും പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ ചെറുപ്പക്കാർക്കും ഇത് തോന്നിയിട്ടുണ്ടാകുമെന്നും ധന്യ പറയുന്നുണ്ട്.
രാത്രിയിൽ ഇതേകാര്യം സുചിത്ര ദിൽഷയോടും പറയുന്നുണ്ടായിരുന്നു. തനിക്കും അത് അനുഭവ പെട്ടിട്ട് ഉണ്ടന്നാണ് ദിൽഷയും പറയുന്നത്. ഇതിനിടെ ലക്ഷ്മി പ്രിയ കുലസ്ത്രീകളെന്നും ഫെമിനിസ്റ്റുകളെന്നും വേർതിരിച്ച് പറഞ്ഞതായി നിമിഷ പറയുന്നുണ്ട്. ഡെയ്സി, ദിൽഷ, ജാസ്മിൻ എന്നിവരോടായിരുന്നു നിമിഷ പറഞ്ഞത്.
ഇതോടെ ലക്ഷ്മി പ്രിയ്ക്കെതിരെ ബിഗ് ബോസ് വീട്ടിനുള്ളിലൊരു മുറുമുറുപ്പ് ഉയർന്നിരിക്കുകയാണ്. വരും ദിവസങ്ങളിത് എങ്ങനെ പ്രകടമാകുമെന്നത് കണ്ടറിയണം. ഇന്നലെയും നിമിഷയും ജാസ്മിനും ലക്ഷ്മിയുമായി ചെറിയൊരു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ഡോക്ടർ റോബിൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നുണ്ടെന്ന് നവീനും പറയുന്നുണ്ട്.
ബ്ലെസ്ലിയോടാണ് തന്റെ അതൃപ്തി നവീൻ രേഖപ്പെടുത്തിയത്. വെറുതെ ഇരുന്ന തന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവിൽ താൻ ശബ്ദം കനപ്പിച്ച് ഒന്നുമില്ലെന്ന് പറഞ്ഞതോടെയാണ് പോയതെന്നാണ് നവീൻ പറയുന്നത്.
മറ്റുളളവരുടെ അധികാരത്തിലും സ്വാതന്ത്ര്യത്തിലും അ്നാവശ്യമായി ഇടപെടുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് നവീൻ പറയുന്നത്. നാളെ എന്താകും ബിഗ് ബോസ് വീട്ടിൽ നടക്കുക എന്നത് കണ്ടറിയേണ്ട്താണ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.