ബാലതാരമായെത്തി പിന്നീട് നാടികയായി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിനി. എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന സിനിമയി മാമാട്ടി എന്ന ഒറ്റകഥാപാത്രത്തിലൂടെ തന്നെ ബേബി ശാലിനി മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു.
ബാലതാരത്തിൽ നിന്നും നായികയായി എത്തിയപ്പോഴും ഇരുകൈയ്യും നീട്ടിയാണ് താരത്തെ ആരാധകർസ്വികരിച്ചത്. മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ആരാധകർ ഏറെയായിരുന്നു. അതേ സമയം തമിഴകത്തിന്റെ സൂപ്പർതാരം തല അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി ഇപ്പോൾ.
Also Read
എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത
രണ്ട് മക്കളാണ് അജിത് ശാലിനി ദമ്പതികൾക്കുള്ളത്. അനൗഷ്‌ക, അദ്വിക് എന്നാണ് മക്കളുടെ പേര്. ഇപ്പോൾ സിനിമയ്ക്ക് പുറത്തുള്ള അജിത്തിന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശാലിനി. ബൈക്ക് റേസ് പോലെയുള്ള സാഹസികത നിറഞ്ഞ അജിത്തിന്റെ ഇഷ്ടങ്ങൾക്ക് താൻ ഒരിക്കലും എതിര് പറയാറില്ലെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ശാലിനി വെളിപ്പെടുത്തുന്നു.
അജിത്തിനെകുറിച്ചുള്ള ശാലിനിയുടെ വാക്കുകൾ ഇങ്ങനെ:
പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. അജിത്ത് എപ്പോഴും പറയും എന്റെ പോളിസി വാഴ്കവിടു ( ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ) എന്നതാണെന്ന്. ആ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു.
അതല്ലാതെ എന്റെ ഇഷ്ടങ്ങൾക്കോ, ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അതുപോലെ തന്നെയാണ് ഞാനും. ഉദാഹരണം അജിത്തിന് സിനിമയേക്കാൾ താത്പര്യം ബൈക്ക് റേസ്, കാർ റേസ്, എഞ്ചിൻ സെറ്റ് ചെയ്തു റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് മിനിയേച്ചർ വിമാനങ്ങൾ പറത്തുകയുമൊക്കെയാണ്.
കാർ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്‌കുള്ളവയാണ്. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് എതിരായി ഒന്നും പറയാറോ പ്രവർത്തിക്കാറോ ഇല്ല. ചെന്നൈയ്ക്ക് അടുത്ത് മധുരാന്തകം എന്ന സ്ഥലത്ത് എയ്റോ മോഡലിംഗ് ക്ലബ് ഉണ്ട്.
മിക്ക ദിവസവും അജിത്ത് അവിടെ പോയി സമയം ചെലവഴിക്കുന്നുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എൻജിനിയറിംഗ് കോളേജിൽ സർപ്രൈസ് വിസിറ്റ് കൊടുത്തു. അവിടെയുള്ള എൻജിനിയറിംഗ് വിദ്യാർഥിക്ക് എയ്റോനോട്ടിക്സുമായി ബന്ധപ്പെട്ട ടിപ്സ് നൽകിയെന്നും ശാലിനി വെളിപ്പെടുത്തുന്നു.