കല്യാണത്തിന് മുമ്പ് മൂക്കു കൂത്താൻ പോയ മൃദുല വിജയിക്ക് സംഭവിച്ചത് കണ്ടോ, വിറച്ച് ജ്യൂവലറി

297

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ യുവകൃഷ്ണയും മൃദുല വിജയിയും. ഇതിനോടകം തന്നെ വ്യത്യസ്തമായ സീരിയലുകൡ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ആരാധകരെ സമ്പാദിച്ച യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം നടക്കാൻ പോവുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയിൽ വിവാഹനിശ്ചയം നടത്തിയ ഇരുവരും ആറ് മാസത്തിനുള്ളിൽ വിവാഹിതര ആവുമെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന് മുന്നോടിയായിട്ടുള്ള തിരക്കുകളിലാണെന്ന് വ്യക്തമാക്കുകയാണ് നടി.

Advertisements

തന്റെ യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള മൃദുലയുടെ ഏറ്റവും പുതിയ വീഡിയോയും വൈറലായിരിക്കുകയാണ്. കല്യാണത്തിന് മുന്നോടിയായി മൂക്കു കുത്തുകയാണ് നടി. കൂട്ടിന് വന്നത് സഹോദരി പാർവതിയായിരുന്നു. ‘ഞാനിപ്പോൾ കല്യാണ പർച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്.

മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തതെന്ന് മൃദുല പറയുന്നു. എന്തായാലും ഇത്തവണ ഒരു കൈ നോക്കുക തന്നെ എന്ന് പറഞ്ഞാണ് മൂക്ക് കുത്തനായി നടി എത്തുന്നത്.

വേദനയില്ലാതെ എടുക്കുന്ന ഗൺ ഷോട്ടിന് പകരം സാധരണ രീതിയിൽ മൂക്ക് കുത്താനാണ് തന്റെ തീരുമാനമെന്ന് കൂടി മൃദുല പറഞ്ഞിരുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിൽ അത്രയും നേരം ധൈര്യത്തോടെ ഇരുന്ന നടി തട്ടാനെ കണ്ടതും പേടിക്കാൻ തുടങ്ങി.

വേദനയുണ്ടാകുമോ ചേട്ടാ, വേദന ഇല്ലാതിരിക്കാൻ സാധാരണ എന്താണ് ചെയ്യുന്നത് അങ്ങനെ കുറെ ചോദ്യങ്ങളാണ് നടി മുന്നോട്ട് വെക്കുന്നത്. എന്നാൽ ജ്വല്ലറിയെ വിറപ്പിക്കുന്നത് പോലെ ഉച്ചത്തിൽ കരഞ്ഞ് ബഹളമുണ്ടാക്കിയാണ് മൂക്ക് കുത്തൽ നടന്നത്.

വേദന കൊണ്ട് പുളയുന്ന സഹോദരിയെ പാർവതി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേ സമയം വിവാഹം എന്നാണെന്ന് ചോദിക്കുകയാണ് ആരാധകർ.

Advertisement