പാവാടയും ബ്ലൗസും അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക, കണ്ണെടുക്കാതെ നോക്കിയിരുന്നു പോകുമെന്ന് ആരാധകർ

689

മലയാളത്തിന്റെ കുഞ്ഞിക്ക യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് മാളവിക മോഹനൻ. മലയാളിയായ ക്യാമറാമാൻ കെയു മോഹനന്റെ മകളായ മാളവിക മോഡലിങ്ങ് രംഗത്തുനിന്നുമാണ് സിനിമയിലെത്തിയത്.

പട്ടം പോലെയ്ക്ക് പിന്നാലെ തമിഴകത്തേക്ക് ചേക്കേറിയ മാളവിക തലൈവർ സ്റ്റൈൽമന്നൻ രജനികാന്ത് ചിത്രത്തിലും ദളപതി വിജയ് ചിത്രത്തിലും വേഷമിട്ടു കഴിഞ്ഞു. ദളപതി വിജയിയുടെ നായികയായി മാസ്റ്റർ എന്ന സൂപ്പർഹിറ്റ് സിനിമയിലാണ് താരം എത്തിയത്.

Advertisements

Also Read
ലാൽ ജോസ് ബലരമാൻ എന്ന പേരിൽ ചെയ്യാനിരുന്ന സിനിമ മറ്റൊരു സംവിധായകൻ ചെയ്തു, പേര് മാറ്റിയത് ലാലേട്ടൻ: മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

അതേ സമയം മാസ്റ്ററിൽ വിജയുടെ നായികയായി എത്തിയതോടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായിരിക്കുകയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്.

താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പാവാടയും ബ്ലൗസും അണിഞ്ഞ് അതീവഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ചെറുപയർ പച്ച നിറത്തിലുള്ള ലോങ് സ്‌കർട്ടും ബ്ലൗസുമാണ് താരത്തിന്റെ വേഷം. ഡീപ് നെക്കിലുള്ള ബ്ലൗസ് താരത്തിന് ഗ്ലാമറസ് ലുക്ക് നൽകുന്നുണ്ട്. ഇതിനൊപ്പം വെള്ളി ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

പാറക്കെട്ടുകളുള്ള പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങൾ മണി രത്‌നം സിനിമകളിലെ ഗാനരംഗത്തെ ഓർമിപ്പിക്കുന്നതാണ്. അർജുൻ കാമത്താണ് ചിത്രം പകർത്തിയിരിക്കുന്നത്. വർധ അഹമ്മദാണ് വേഷം ഒരുക്കിയത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ.

Also Read
ജോൺ കൊക്കൻ ജീവിതത്തിൽ ഒരു വില്ലനല്ല, വണ്ടർഫുൾ ആണ്, വിശാലിനോട് ഇപ്പോഴും ബഹുമാനം: താനുമായി പിരിഞ്ഞ ഭർത്താക്കൻമാരെ കുറിച്ച് മീര വാസുദേവ്

മലയാള നടിമാരായ ആൻ അ ഗസ്റ്റിൻ, ഗൗതമി ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളായ മാളവിക 2013 ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

നിർണായകം, ബിയോണ്ട് ദ ക്ലൗഡ്സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, പേട്ട, മാസ്റ്റർ, തുടങ്ങിയ ചിത്രങ്ങിൽ മാളവിക വേഷമിട്ടു കഴിഞ്ഞു.

Advertisement