തെലുങ്കിലും തമിഴിലും എത്രയോ വമ്പൻ താരങ്ങളെ കണ്ടിട്ടുണ്ട് പക്ഷേ മോഹൻലാൽ അങ്ങനെ ചെയ്തത് എന്നെ ഞെട്ടിച്ചു: രഞ്ജിനി പറഞ്ഞത് കേട്ടോ

2564

ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത് ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നടിയായി വിലസിയ താരമാണ് രഞ്ജിനി. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചൻ, വർണം തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റുകളിൽ രഞ്ജിനി നായികയായി.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം എന്നീ വമ്പൻ ഹിറ്റുകളിൽ നായികയായി രഞ്ജിനി എത്തിയിരുന്നു. ഈ 2 ചിത്രങ്ങളും നിരവധി ആരാധകരെയാണ് രഞ്ജിനിക്ക് മലയാളത്തിൽ നേടികൊടുത്തത്.

Advertisements

അതേ സമയം മോഹൻലാലിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി രഞ്ജിനി ഒരുിക്കൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് താൻ ലാലേട്ടനെ ആദ്യമായി മീറ്റ് ചെയ്തതെന്നാണ് രഞ്ജിനി പറയുന്നത്.

Also Read
അമ്മ വരെ ചീത്ത വിളിച്ചു, എന്ത് പരിപാടിയാ കാണിക്കുന്നതെന്ന് ചോദിച്ചു. തന്റെ സീരിയല്‍ കണ്ടവരുടെ പ്രതികരണത്തെ കുറിച്ച് ശാലു പറയുന്നു

തെലുങ്കിലും തമിഴിലും മറ്റു സൂപ്പർ താരങ്ങളുമായി അഭിനയിച്ചു കഴിഞ്ഞ തന്നെ മോഹൻലാൽ എന്ന താരം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്നും രഞ്ജിനി പറയുന്നു. സ്വാതി തിരുനാൾ ചെയ്തു കഴിഞ്ഞിട്ട് പ്രിയദർശൻ ചിത്രം എന്ന സിനിമയുടെ കഥയാണ് എന്നോട് വന്നുപറഞ്ഞത്.

അപ്പോൾ അതിന്റെ ഷെഡ്യൂൾ ജനുവരിയാണ് ഫിക്സ് ചെയ്തിരിക്കുന്നത്. അങ്ങനെ അതിനു കാൾഷീറ്റ് കൊടുത്തു. അപ്പോൾ ഒരു പത്ത് ദിവസത്തെ ഗ്യാപിൽ മറ്റൊരു സിനിമയുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചു. ഈ സിനിമയിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല.

ഒരുപാട് തമിഴ് സിനിമകൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ അഭിനയിച്ചത്. ആ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ഞാൻ ലാലേട്ടനെ ആദ്യമായി കാണുന്നത്. ഞാൻ ഫസ്റ്റ് ടൈം അദ്ദേഹത്തെ കാണുമ്പോൾ ഒരു ഫ്ളോറിൽ ഇരുന്നു ഏതോ പാട്ട് പാടി കൊണ്ടിരിക്കുകയാണ്.

ഞാൻ അത് കണ്ടു ശരിക്കും ഞെട്ടി. ഞാൻ ഒരുപാട് തമിഴ് ഹീറോസിനെയും തെലുങ്ക് ഹീറോസിനെയും കണ്ടിട്ടുണ്ട്. എല്ലാവരും ചെയറിലല്ലാതെ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടില്ല. ആദ്യമായിട്ടാണ് ഞാൻ ഒരു സൂപ്പർ സ്റ്റാർ ഫ്ളോറിൽ ഇരിക്കുന്നത് കണ്ടതെന്നും രഞ്ജിനി പറയുന്നു.

Also Read
കുഞ്ഞ് ജീവനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പ്രണവ് മോഹന്‍ലാല്‍, സോഷ്യല്‍മീഡിയയിലൂടെ പണം ചോദിക്കാതെ പണക്കാരനായ അച്ഛനോട് പോയി ചോദിക്കൂ എന്ന് കമന്റുകള്‍

Advertisement