ദിലീപിനെ നായകൻ ആക്കി ലാൽ ജോസ് ഒരുക്കിയ രസികൻ എന്ന സിനിമയിൽ കൂടി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയ നായികയായി മാറിയ താരമാണ് സംവൃത സുനിൽ. ദിലീപ് ചിത്രം രസികനിലൂടെ അഭിനയ രംഗത്ത് എത്തിയ താരം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏതാണ്ട് 45 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
നായികയായും സഹനടിയായും എല്ലാം താരം എത്തിയിട്ടുണ്ട്. ഗ്ലാമർ റോളുകളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളണ് കൂടുതലും ചെയ്തത്. അതിൽ താരം കൂടുതലും അഭിനയിച്ചത് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജിന് ഒപ്പമാണ്.
വാസ്തവം, ചോക്ലേറ്റ്, തിരക്കഥ, റോബിൻഹുഡ്, പുണ്യം അഹം, മാണിക്യകല്ല്, അയാളും ഞാനും തമ്മിൽ തുടങ്ങി ഒരു പിടി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതേ സമയം റോബിൻഹുഡിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം മുമ്പ് ഒരിക്കൽ സംവൃത സുനിൽ പങ്കുവെച്ചിരുന്നു.
Also Read
ക്ഷണക്കത്ത് അടിച്ച് വിളിതുടങ്ങിയ സൽമാൻ ഖാന്റെ ആ വിവാഹം മുടങ്ങാൻ കാരണം ഒരു പ്രമുഖ നടി, സംഭവം ഇങ്ങനെ
സിനിമയിൽ തനിക്ക് ചെയ്യാൻ ഏറ്റവും പ്രയാസകരമായി തോന്നിയ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് ഡാൻസ് ആണ്. സിനിമയിൽ ഡാൻസ് ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് ടെൻഷനാണ് ക്ലാസിക്കൽ ഡാൻസ് മാത്രമാണ് ഞാൻ പഠിച്ചിട്ടുളളത്.
സിനിമാറ്റിക്ക് എനിക്ക് വശമില്ല ഒരു ചിത്രത്തിൽ ഫാസ്റ്റ് ആയിട്ടുളള ഡാൻസ് ഉണ്ടെന്ന് അറിഞ്ഞാൽ തലേദിവസം ഞാൻ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവം ആയിരുന്നു റോബിൻഹുഡ് എന്ന സിനിമയിലെ പ്രിയന് മാത്രം എന്ന ഗാനത്തിന്റെ ചിത്രീകരണം. രാജു ആണെങ്കിൽ നന്നായി ഡാൻസ് ചെയ്യുന്ന ആളാണ്.
പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാൻ എനിക്ക് ടെൻഷനായി. ഇന്നും ആ ഗാനം കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാൻ അത് ചെയ്തു എന്നുളളതോർത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാൻസും അതുമായി ബന്ധപ്പെട്ട ഡാൻസ് സ്റ്റെപ്പുകളുമെന്നും സംവൃത സുനിൽ പറയുന്നു.
അതേ സമയം വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്ത സംവൃത സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ബിജു മേനോന് നായകനായ ചിത്രത്തില് ഒരു വീട്ടമ്മയുടെ റോളിലാണ് സംവൃത സുനിൽ അഭിനയിച്ചത്. ഇപ്പോൾ മിനിസ്‌ക്രീൻ പരിപാടികളിലും മറ്റും സജീവമാണ് നടി.
.