പടുകൂറ്റൻ പ്രതിഫലം കുറയ്ക്കാൻ പറ്റില്ലെന്ന് വാശിപിടിച്ച നയൻതാരയെ ഒഴിവാക്കി തമന്നയെ നായികയാക്കി, പടം കിടിലൻ ഹിറ്റ്, നയൻസിന്റെ പടം പൊട്ടി പാളിസായി, സംഭവം ഇങ്ങനെ

3419

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിന് അക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ നടിയാണ് ഡയാന മറിയം കുര്യൻ എന്നനയൻതാര. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്നു.

കൈരളി ടിവിയിൽ ഒരു ഫോൺ ഇൻ പരിപാടി അവതരിപ്പിച്ച് കൊണ്ടാണ് താരം ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. തുടർന്നാണ് ഡയാന മറിയം കുര്യൻ, ജയറാം നായകനായ മനസ്സിനക്കരെ എന്ന ചിത്രത്തിൽ എത്തുന്നതും പേര് മാറി നയൻതാര ആയതും.

Advertisements

മനസിനക്കരെയുടെ വിജയത്തിന് പിന്നാലെ മോഹൻലാലിന്റെ നായികയായി വിസ്മയത്തുമ്പത്തിലും സഹോദരിയായി നാട്ടുരാജാവിലും അഭിനയിച്ചു. തുടർന്ന് തമിഴിൽ ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രം ചെയ്്തു. തൊട്ടു പിന്നാലെ സാക്ഷാൻ രജനികാന്തിന് ഒപ്പം ചന്ദ്രമുഖിയിൽ എത്തി.

Also Read
13 വർഷമായി പ്രണയിക്കുന്ന ബാല്യകാല സുഹൃത്തുമായി കീർത്തിയുടെ വിവാഹം; തുറന്ന് പറഞ്ഞ് മേനക സുരേഷ്

തുടർന്ന പതിയെ പതിയെ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന നിലയിലേക്ക് നയൻതാര ഉയരുക ആയിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരം ചെയ്തത്. നയൻതാരയുടെ ഡേറ്റിനായി സ്‌റ്റൈൽ മന്നൻ രജനികാന്ത് വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയൻ താര ഉയർന്നു.

ഇതോടെ താരം വാങ്ങുന്ന പ്രതിഫലം പല പ്രമുഖ നടന്മാർ വാങ്ങുന്നതിലും കൂടുതലായി. അതേസമയം പ്രതിഫല പ്രശ്നം കാരണം നയൻതാരയ്ക്ക് ഒരു സൂപ്പർ ഹിറ്റ് ചിത്രം നഷ്ടമായ സംഭവത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ഇപ്പോൾ. കാർത്തി നായകനായ ഈ ചിത്രം സംവിധാനം ചെയ്ത എൻ ലിംഗുസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.

കാർത്തിയും മിൽക്കി ബ്യൂട്ടി തമന്നയും തകർത്ത് അഭിനയിച്ച് വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു പയ്യാ. 2010ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. എന്നാൽ പിന്നീട് തമന്ന നായികയായി എത്തിയതിനെ കുറിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ എൻ ലിംഗുസാമി പറയുന്നത്. ആയിരത്തിൽ ഒരുവൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാർത്തി ഈ ചിത്രത്തിലേക്ക് വരുന്നത്.

റോഡ് മൂവി എന്ന നിലയിൽ ചെയ്ത ചിത്രത്തിലേക്ക് നയൻതാരയെ ആണ് ആദ്യം നായികയായി തീരുമാനിച്ചത്. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവർ തള്ളിയതോടെ ആണ് ചിത്രത്തിലേക്ക് തമന്ന എത്തിയത് എന്നാണ് ലിംഗുസ്വാമി പറയുന്നത്. പയ്യയുടെ ചിത്രീകരണം പൂർത്തിയായ ശേഷം സുഹൃത്തുക്കൾ വിയോജിപ്പ് പറഞ്ഞതോടെ ചിത്രത്തിനു വേണ്ടി ഒന്നേമുക്കാൽ കോടി ചെലവിൽ ചിത്രീകരിച്ച ക്ലൈമാക്സ് പൂർണമായി ഒഴിവാക്കി ലിംഗുസാമി മറ്റൊന്നു ചിത്രീകരിച്ചു.

യുവൻശങ്കർ രാജയുടെ സംഗീതം അയിരുന്നു സിനിമയുടെ ഹൈലൈറ്റ്. എൻകാതൽ സൊല്ല നേരമില്ലൈ, അടടാ മഴടാ തുടങ്ങിയ പാട്ടുകളെല്ലാം തരംഗം തീർത്തു. പടം ഹിറ്റായതോടെ കാർത്തി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു. നയൻതാരയ്ക്ക് പകരമായി വന്ന തമന്ന തമിഴ് സിനിമ കീഴടക്കി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

അതേ സമയം പയ്യ ഉപേക്ഷിച്ച് നയൻതാര ചെയ്തത് സൂര്യ നായകനായി എത്തിയ ആദവൻ ആയിരുന്നു. എന്നാൽ ഈ ചിത്രം എട്ടു നിലയിൽ പൊട്ടി പാളീസ് ആയിരുന്നു.

Also Read
പൃഥിരാജിന് ഒപ്പം അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു; സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ

Advertisement