മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ഉണ്ണി മുകുന്ദൻ. വർഷങ്ങളായി നായകനായും വില്ലനായും സഹനടനായും എല്ലാം നിറഞ്ഞു നിൽക്കുന്ന താരം അടുത്തിടെ സിനിമാ നിർമാണത്തിലേക്കും എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റീലിസ് ആയ മാളികപ്പുറം തകർപ്പൻ വിജയം ആണ് നേടിയെടുത്തിരിക്കുന്നത്.
100 കോടി ക്ലബ്ബിൽ മാളകപ്പുറം എത്തിയതോടെ മലയാളത്തിലെ പുതിയ സൂപ്പർസ്റ്റാർ ആയി തീർന്നിരിക്കു കയാണ് ഉണ്ണി മുകുന്ദൻ. അതേ സമയം മാളികപ്പുറം വമ്പൻ ഹിറ്റ് ആയതിന് പിന്നാലെ ചില വിവാദങ്ങളിലും ഉണ്ണി മുകുന്ദൻ പെട്ടിരുന്നു.
വിവാദങ്ങൾക്ക് പ്രധാന കാരണം ആയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ് വ് ആയിരുന്നു. മാളികപ്പുറം സിനിമയെ സംഘപരിവാർ അവരുടെ സിനിമയായി ഉയർത്തികാട്ടിയതിന് പിന്നാലെ വിവിധ കാരണങ്ങളാൽ ചർച്ചകളിൽ നിറയുകയാണ് ഉണ്ണി മുകുന്ദൻ.
അടുത്തിടെ മാളികപ്പുറം സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ നൽകിയ യൂട്യൂബറെ ഉണ്ണി കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച സംഭവം ഏറെ വിവാദമായിരുന്നു. എന്നാൽ ഇതൊന്നും ബാധിക്കാതെ മലയാളത്തിൽ തകർപ്പൻ വിജയം നേടുന്നതിന് ഒപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മാളികപ്പുറം പ്രദർശനം തുടരുകയാണ്.
ഇതിനിടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. മനോരമയുടെ നേരെ ചൊവ്വയിൽ ആയിരുന്നു ഉണ്ണിയുടെ തുറന്നു പറച്ചിൽ. മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാൻ തന്നെ മുന്നോട്ട് നയിക്കുന്നത് എങ്കിലും അതിൽ മമ്മൂക്കയാണ് സ്പെഷ്യൽ എന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
അതിന്റെ കാരണവും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നുണ്ട്. മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി തുടങ്ങിയവർ ആണ് മികച്ച നടനാവാൻ എന്നെ മുന്നോട്ട് നയിക്കുന്നത്. അതിൽ മമ്മൂക്ക സ്പെഷ്യൽ ആവുന്നത് എവിടെയെന്ന് വച്ചാൽ ഞാൻ തുടക്കകാലത്ത് ചെയ്ത സിനിമകളിൽ എല്ലാം പ്രധാന നായകൻ മമ്മൂക്ക ആയിരുന്നു.
പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരം ആയിരുന്നു. ഒരു സാധാരണ കുടുബത്തിൽ നിന്ന് വന്ന എനിക്ക് മമ്മൂക്കയിൽ നിന്ന് കിട്ടിയ സ്വീകരണം മറക്കാൻ പറ്റിയിട്ടില്ല. എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. പിന്നീട് വന്ന പല താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നും ഉണ്ണി പറയുന്നു.
നിവിനും ആസിഫും ദുൽഖറുമെല്ലാം. കുറച്ച് കൂടി റിലേറ്റ് ചെയ്യാൻ പറ്റിയത് പൃഥിരാജും ആയാണ്. പൃഥിരാജിന്റെ നന്ദനം ആണ് താൻ തമിഴിൽ ചെയ്തത്. അപ്പോൾ എനിക്ക് കുറച്ച് കൂടി കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.