ഇവന് വേലയും കൂലിയും ഇല്ലെന്നു തോന്നുന്നു, അവന്റെ അവസ്ഥ കാണുമ്പോൾ വിഷമം വരുന്നു: അനു സിത്താരയുടെ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് മോശം കമന്റുകളുമായി ചിലർ

4711

ശാലീന സുന്ദരിയായി മലായള സിനിമയിൽ എത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര. കലോൽസവ വേദിയിൽ നിന്നും ആയിരുന്നു അനു സിത്താര സിനിമാ രംഗത്തേക്ക് എത്തിയത്. അനു സിത്താരയുടെ അമ്മയും നർത്തകിയാണ്. ഇവർ രണ്ടുപേരും ചേർന്ന് വയനാട് കൽപ്പറ്റയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

പൊട്ടാസ് ബോംബ് എന്ന സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ചിത്രത്തിലാണ് അനു സിത്താര ആദ്യം അഭിനയിക്കുന്നത്. മികച്ച ഒരു നർത്തകി കൂടി ആയ അനു സിത്താര പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, ഹാപ്പി വെഡിങ്, രാമന്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ്, കുട്ടനാടൻ ബ്ലോഗ്, മാമാങ്കം, ദി ട്വൽത്ത് മാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Advertisements

anu-sithara-11

അതേ സമയം വിവാഹ ശേഷം ആയിരുന്ന നടി സിനിമയിൽ സജീവമായിരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ ആയ വിഷ്ണു പ്രസാദ് ആണ് അനുസിത്താരയുടെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്യ 2015 ൽ ആയിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനു സിത്താര. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും നൃത്തങ്ങളും ഫോട്ടോകളും ഒക്കെ അനു സിത്താര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Also Read
13 വർഷമായി പ്രണയിക്കുന്ന ബാല്യകാല സുഹൃത്തുമായി കീർത്തിയുടെ വിവാഹം; തുറന്ന് പറഞ്ഞ് മേനക സുരേഷ്

വളരെ പെട്ടെന്ന് തന്നെ ഇവയെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അനു സിത്താരയെ മലയാളികൾ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങിയത്. ഭർത്താവിന്റെ വീടിനടുത്തായി വയനാട്ടിലാണ് ഇവർ പുതിയ വീട് പണിതത്. ഇവരുടെ സ്വപ്നമായിരുന്നു ആ വീട്. ഇവരുടെ വീടിന് നൽകിയ പേര് ഏദൻ തോട്ടം എന്നാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് അനു സിത്താര ഒരു ഷോപ്പ് ഉദ്ഘാടനത്തിന് ആയി ഭർത്താവ് വിഷ്ണുവുമായി കൊച്ചിയിൽ എത്തിയ വീഡിയോ ആണ്. അനു സിത്താരയുടെ ഭർത്താവ് വിഷ്ണു അനുവിനെ എത്രമാത്രം കെയർ ചെയ്യുന്നു എന്ന് മനസ്സിലാക്കുവാൻ ഈ വീഡിയോയിലൂടെ സാധിക്കും.

ആൾക്കൂട്ടത്തിന് ഇടയിൽ അനു സിത്താരയെ പ്രൊട്ടക്ട് ചെയ്തു കൊണ്ട് അദ്ദേഹം കൂടെ തന്നെ നടക്കുന്നുണ്ട്. ഗ്ലിറ്റ്‌സ് ഇന്ത്യ എന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് ആയിരുന്നു അനു സിത്താര ഭർത്താവുമൊത്ത് കൊച്ചിയിൽ എത്തിയത്. നീല ചുരിദാറിൽ അതി സുന്ദരിയായി ആയിരുന്നു അനു സിത്താര എത്തിയത്.

anusithara-7

തിരക്കിനിടയിലും എല്ലാവരോടും കുശലം അന്വേഷിച്ചും സെൽഫി എടുക്കുവാനും ഒക്കെ അനു സിത്താരം സമയം കണ്ടെത്തിയിരുന്നു. ഉദ്ഘാടനത്തിനിടെ ആളുകൾ തടിച്ചുകൂടിയപ്പോൾ ഭർത്താവും അനുവിന്റെ സംരക്ഷണത്തിനായി തന്നെ കൂടെ നടന്നു ആളുകളെ മാറ്റുന്നതിലും അനുവിനോട് ശ്രദ്ധിച്ചു നടക്കാനും ഒക്കെ ഭർത്താവായ വിഷ്ണു പറയുന്നുണ്ട്.

സ്റ്റെയർ ഇറങ്ങുമ്പോഴൊക്കെ ഭർത്താവ് വളരെയധികം അനുവിന്റെ ശ്രദ്ധിക്കുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് അനു കാറിലേക്ക് കയറുമ്പോൾ ഭർത്താവ് ഓടിച്ചെന്ന് അനുവിന്റെ കൂടെ തന്നെ കാറിലേക്ക് കയറുന്നുമുണ്ട്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വരുന്നത്. പോസിറ്റീവും നെഗറ്റീവും ആയ കമന്റുകൾ ഒക്കെ വരുന്നുണ്ടെങ്കിലും നെഗറ്റീവ് കമന്റുകളാണ് കൂടുതലും.

ഇവന് വേലയുംം കൂലിയും ഇല്ലെന്നു തോന്നണു, അവന്റെ അവസ്ഥ കാണുമ്പോൾ വിഷമം, ഇങ്ങനെ താങ്ങി നടക്കേണ്ട അവസ്ഥ എന്ന് തുടങ്ങി മോശം കമന്റുകളാണ് അനു സിത്താരയുടെ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് കൂടുതലുംവരുന്നത്. എന്നാൽ ഇതിനെ എതിർത്തും ചിലർ കമന്റുകൾ ചെയ്യുന്നുണ്ട്.

Also Read
എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും, എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നി: തന്നോട് കിടക്ക പങ്കിടണം എന്നാവശ്യപ്പെട്ട യുവാക്കളോട് ചാർമ്മിള പറഞ്ഞത്

Advertisement