ഏതാണ്ട് 19 ഓളം വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ മിന്നി നിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. തെന്നിന്ത്യൻ സിനിമയിലെ യുവ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായിട്ടുള്ള തൃഷയ്ക്ക് ആരാധകരും ഏറെയാണ്.
അതേ സമയം മോഡലിങ്ങിലൂടെ പരസ്യ രംഗത്ത് നിന്നുമാണ് തൃഷ സിനിമയിലേക്ക് എത്തിയത്. നിരവധി വമ്പൻ സൂപ്പർ ഹിറ്റുകളിൽ നായികയായിട്ടുള്ള നടി കൂടിയാണ് തൃഷ. നടൻ റാണാ ദുഗ്ഗബട്ടിയുമായി പ്രണയത്തിൽ ആയിരുന്ന തൃഷ പിന്നീട് ബ്രേക്ക് അപ്പ് ആയിരുന്നു.
അതേ പോലെ ചെന്നൈയിലെ ഒരു യുവ വ്യവസായുമായി ഉറപ്പിച്ച വിവാഹത്തിൽ നിന്ന് നിശ്ചയത്തിന് ശേഷം തൃഷ പിൻമാറിയിരുന്നു. ഇടക്കാലത്ത് നടൻ ചിമ്പുവിനെ നടി വിവാഹം കഴിക്കാൻ പോവുകയാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.
അതേ സമയം താൻ ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും തായ്യാറാണെന്ന് മുമ്പ് ഒരിക്കൽ തൃഷ വെളിപ്പെടുത്തിയത് ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും താൻ തായ്യാർ ആണെന്നും എന്നാൽ അതിനൊരു നിബന്ധനയുണ്ടെന്നുമാണ് താരം പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റഗ്രമിലൂടെയാണ് ഈ കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
തന്നെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തിൽ 500 വാക്കുകൾ ഉൾക്കൊള്ളുന്ന ഉപന്യാസം എഴുതണം എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി തൃഷ പങ്കുവെച്ചത്.
മലയാളത്തിൽ താരാരജാവ് മോഹൻലാലിന്റെ നായികയായി ജീത്തു ജോസഫ് ചിത്രം റാം ൽ നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
തമിഴിൽ ഹിറ്റ്മേക്കർ മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ബ്രഹമാണ്ഡ ചിത്രത്തിൽ തൃഷ ഒരി ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ദളപതി വിജയ് നായകൻ ആകുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ നായിക ആയി എത്തുന്നത് തൃഷ ആണ്.